ETV Bharat / bharat

ഷെയ്‌ഖ് ഹസീനയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി മോദി ; നദീജലം പങ്കിടല്‍ ധാരണാപത്രത്തില്‍ ഒപ്പിടും - bangladesh pm

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അരനൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ഷെയ്‌ഖ് ഹസീന നരേന്ദ്ര മോദി കൂടിക്കാഴ്‌ച  ബംഗ്ലാദേശ് പ്രധാനമന്ത്രി മോദി കൂടിക്കാഴ്‌ച  ഷെയ്‌ഖ് ഹസീനയുമായി കൂടിക്കാഴ്‌ച  modi meets bangladesh pm  modi meets bangladesh pm sheikh hasina  sheikh hasina modi bilateral talks  modi sheikh hasina meeting  ഷെയ്‌ഖ് ഹസീന ഇന്ത്യയില്‍  ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനം  നദീജലം പങ്കിടല്‍ കരാര്‍  ബംഗ്ലാദേശ് പ്രധാനമന്ത്രി  ഷെയ്‌ഖ് ഹസീന  നരേന്ദ്ര മോദി  ഇന്ത്യ ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം  india bangladesh bilateral relations
ഷെയ്‌ഖ് ഹസീനയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി മോദി ; നദീജലം പങ്കിടല്‍ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും
author img

By

Published : Sep 6, 2022, 1:58 PM IST

ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. നദീജലം പങ്കിടലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരു നേതാക്കളും ഇന്ന്(06.09.2022) കരാറില്‍ ഒപ്പിടും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അര നൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.

രാവിലെ രാഷ്‌ട്രപതി ഭവനിലെത്തിയ ഷെയ്‌ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണർ നല്‍കിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യ നല്‍കിയ സംഭാവനയ്‌ക്ക്‌ ഷെയ്‌ഖ് ഹസീന ഹിന്ദി, ബംഗാളി ഭാഷകളില്‍ നന്ദി അറിയിച്ചു.

നദീജലം പങ്കിടല്‍ കരാറില്‍ ഒപ്പ് വയ്‌ക്കും: ഖുഷിയാര നദീജലം പങ്കിടുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു പ്രധാനമന്ത്രിമാരും ഇന്ന് ഒപ്പിടും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന 54 നദികളില്‍ ഏഴെണ്ണത്തിലെ ജലം പങ്കിടാനാണ് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായിരിക്കുന്നത്. ഇതിന് പുറമേ പ്രതിരോധ സഹകരണം, പ്രാദേശിക കണക്‌റ്റിവിറ്റി തുടങ്ങിയ വിഷയങ്ങളിലും കരാറുകളില്‍ ഒപ്പ് വയ്‌ക്കും.

  • Immensely honoured to welcome and receive Hon’ble PM of Bangladesh, Sheikh Hasina ji in New Delhi.

    Her visit will mark a new chapter in the ever deepening Indo-Bangladesh ties under the astute leadership of Hon’ble PM Shri @narendramodi ji and Sheikh Hasina ji. pic.twitter.com/TaN8ifaq6u

    — Darshana Jardosh (@DarshanaJardosh) September 5, 2022 " class="align-text-top noRightClick twitterSection" data=" ">

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍ഖർ എന്നിവരുമായും ഷെയ്‌ഖ് ഹസീന ഇന്ന് കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. തിങ്കളാഴ്‌ച(ഓഗസ്‌റ്റ്‌ 5) ന്യൂഡല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ റെയില്‍വേ സഹമന്ത്രി ദര്‍ശന ജാര്‍ദോഷ്‌ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ്‌ ജയശങ്കറുമായും ഷെയ്‌ഖ് ഹസീന കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: ഇന്നലെ നിസാമുദ്ദീന്‍ ദർഗ സന്ദര്‍ശിച്ച ഷെയ്‌ഖ് ഹസീന മടങ്ങുന്നതിന് മുന്‍പായി വ്യാഴാഴ്‌ച(08.09.2022) അജ്‌മേർ ദര്‍ഗ സന്ദര്‍ശിക്കും. മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഇതിന് മുന്‍പ് 2019ലാണ് ഷെയ്‌ഖ് ഹസീന ഇന്ത്യയിലെത്തിയത്.

2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. 2015ന് ശേഷം ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ 12 തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ബംഗ്ലാദേശ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം യുഎസ്‌ ഡോളര്‍ 9 ബില്യണില്‍ നിന്ന് 18 ബില്യണായി വർധിച്ചിരുന്നു.

Also read: രാജ്പഥിനും പേരുമാറ്റം ഇനി കര്‍ത്തവ്യപഥ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.