ന്യൂഡൽഹി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ബഹുവർണ രാജസ്ഥാനി തലപ്പാവ് അണിഞ്ഞെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വൈവിധ്യത്തെ പ്രതീകപ്പെടുത്തുന്നതിനായാണ് ഇത്തരത്തിൽ തലപ്പാവ് തെരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിന പരേഡിന് മുമ്പ്, പ്രധാനമന്ത്രി ദേശീയ യുദ്ധ സ്‌മാരകത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം തന്‍റെ റിപ്പബ്ലിക് ദിനത്തിലെ വേഷത്തിന്‍റെ ഫസ്‌റ്റ് ലുക്ക് വെളിപ്പെടുത്തിയത്.
-
गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे बढ़ें, यही कामना है।
— Narendra Modi (@narendramodi) January 26, 2023 " class="align-text-top noRightClick twitterSection" data="
Happy Republic Day to all fellow Indians!
">गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे बढ़ें, यही कामना है।
— Narendra Modi (@narendramodi) January 26, 2023
Happy Republic Day to all fellow Indians!गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे बढ़ें, यही कामना है।
— Narendra Modi (@narendramodi) January 26, 2023
Happy Republic Day to all fellow Indians!
തലപ്പാവിനൊപ്പം വെള്ള പാന്‍റും വെള്ള കുർത്തയും അതിനുമുകളിൽ കറുത്ത കോട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ദേശീയ യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി മോദി പുഷ്‌പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്‌ജലി അർപ്പിക്കുന്ന ചടങ്ങോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. ശേഷം റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും മറ്റു വിശിഷ്‌ട വ്യക്തികളും കർത്തവ്യപഥിലെ സല്യൂട്ട് ഡയസിലെത്തി.
also read: കടലാസിലെ ഇന്ത്യ; റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ പ്രതീകാത്മക വിവരങ്ങൾ ഉൾകൊള്ളിച്ച് ഗൂഗിൾ ഡൂഡിൽ
ആസാദി കാ അമൃത് മഹോത്സവ് വേളയിൽ ആഘോഷിക്കുന്നതിനാൽ ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷം കൂടുതൽ സവിശേഷമാണെന്നും രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാൻ നമ്മൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ബ്രഹ്മകമലത്തിന്‍റെ മാതൃകയിലുള്ള ബ്രൂച്ച് ഘടിപ്പിച്ച ഉത്തരാഖണ്ഡ് പരമ്പരാഗത തൊപ്പി അണിഞ്ഞാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്.