ETV Bharat / bharat

'അഴിമതിയും, രാജവാഴ്‌ചയും, പ്രീണനവും ഇന്ത്യ വിടണം' ; പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി - രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി

പ്രതിപക്ഷത്തിന്‍റെ ഒരു വിഭാഗം രാജ്യത്തിനായി പ്രവർത്തിക്കുകയോ, മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് നരേന്ദ്ര മോദി

Modi  മോദി  നരേന്ദ്ര മോദി  Narendra Modi  Narendra modi against opposition alliance  Narendra Modi  സ്റ്റാച്യു ഓഫ് യൂണിറ്റി  Statue of Unity  അമൃത് ഭാരത്  രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി  പ്രതിപക്ഷ സഖ്യത്തിനെതിരെ മോദിയുടെ വിമർശനം
നരേന്ദ്ര മോദി
author img

By

Published : Aug 6, 2023, 5:26 PM IST

ന്യൂഡൽഹി : പ്രതിപക്ഷ കൂട്ടായ്‌മയായ 'ഇന്ത്യ'ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും, രാജവാഴ്‌ചയും, പ്രീണനവും ഇന്ത്യ വിടണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോദി പ്രതിപക്ഷ പാർട്ടികളിലെ ഒരു വിഭാഗം സ്വയം പ്രവർത്തിക്കുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ അഞ്ചെണ്ണം ഉള്‍പ്പടെ രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഴിമതിയും രാജവാഴ്‌ചയും പ്രീണനവും ഇന്ത്യ വിടണമെന്ന ഒറ്റ പ്രതിധ്വനി മാത്രമേ രാജ്യത്തിനുള്ളൂ. തങ്ങൾ രാജ്യത്തിനായി ഒരിക്കലും പ്രവർത്തിക്കില്ല എന്ന തത്വം ഉൾക്കൊണ്ടുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ഒരു വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ അവർ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നുമില്ല- മോദി പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേലിന്‍റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കാത്ത പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പുതിയ പാർലമെന്‍റ് മന്ദിരം, പുനർവികസിപ്പിച്ച കർത്തവ്യ പാത തുടങ്ങി എല്ലാത്തിനേയും പ്രതിപക്ഷം എതിർത്തു. 70 വർഷമായി അവർ രാജ്യത്തെ ധീരൻമാർക്ക് വേണ്ടി ഒരു യുദ്ധസ്‌മാരകം പോലും നിർമ്മിച്ചിട്ടില്ല.

ഇപ്പോൾ ഞങ്ങൾ അത് നിർമ്മിച്ചപ്പോൾ അതിനെ വിമർശിക്കാൻ അവർക്ക് നാണമില്ലേ? സർദാർ വല്ലഭായ്‌ പട്ടേലിന്‍റെ ഏകതാ പ്രതിമയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണത്. എന്നാൽ ചില രാഷ്‌ട്രീയ പാർട്ടി നേതാക്കൾ ഇതുവരെ പ്രതിമ സന്ദർശിച്ചിട്ടില്ല - മോദി പറഞ്ഞു.

മുൻഗണന വികസനത്തിന് : അതേസമയം വികസനമാണ് സർക്കാരിന്‍റെ മുൻഗണനയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിഷേധാത്മക രാഷ്‌ട്രീയത്തിന് അതീതമായി ഉയർന്ന് സർക്കാർ ശരിയായ രാഷ്‌ട്രീയത്തിന്‍റെ പാതയിലാണെന്നും പറഞ്ഞു. സംസ്ഥാനങ്ങളിൽ ഏത് പാർട്ടിയാണ് ഭരിക്കുന്നതെന്നോ, അവിടുത്തെ വോട്ട് ബാങ്കോ അല്ല, വികസനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും മോദി വ്യക്‌തമാക്കി.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്തസ് വർധിച്ചുവെന്നും മോദി പറഞ്ഞു. ഇന്ന് ലോകം മുഴുവൻ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് രണ്ട് കാരണങ്ങളാലാണ്. ഒന്നാമതായി, 30 വർഷത്തിന് ശേഷം പൂർണ ഭൂരിപക്ഷം നേടിയതിനാൽ, രണ്ടാമതായി ശാശ്വത പരിഹാരങ്ങൾക്കായി സർക്കാർ പ്രവർത്തിക്കുകയും സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതിനാല്‍ - മോദി പറഞ്ഞു.

അതേസമയം രാജ്യത്തെ 1300 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, ആദ്യത്തെ 508 സ്റ്റേഷനുകളുടെ പുനർവികസനത്തിനായി 25,000 കോടി രൂപ ചെലവഴിക്കുന്നതായും അറിയിച്ചു. 'ഓരോ അമൃത് സ്റ്റേഷനും ആധുനിക അഭിലാഷത്തിന്‍റെയും പൗരാണിക പൈതൃകത്തിന്‍റെയും പ്രതീകമായി മാറും.

ഇന്ത്യൻ റെയിൽവേയെ ആധുനികവും പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് സുവർണ കാലഘട്ടത്തിന്‍റെ തുടക്കമാണ്. പുതിയ ഊർജവും പുതിയ അഭിലാഷവും പുതിയ പ്രമേയവുമുണ്ട്. ഇതാണ് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.