കാഠ്‌മണ്ഡു: നേപ്പാൾ സന്ദർശിക്കുന്ന കരസേന മേധാവി എംഎം നരവനെ മെഡിക്കൽ ഉപകരണങ്ങളും വെന്‍റിലേറ്ററുകളും നേപ്പാളിന് സമ്മാനിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് കരസേന മേധാവി എംഎം നരവനേ നേപ്പാളിലെത്തിയത്. ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ച് നേപ്പാൾ ആർമിയുടെ ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്.
-
General MM Naravane #COAS presented medical equipment for two field hospitals and additional ventilators to #NepaliArmy to assist in its fight against COVID-19. (2/2)#IndiaNepalFriendship pic.twitter.com/3RTdqy7be5
— ADG PI - INDIAN ARMY (@adgpi) November 5, 2020 " class="align-text-top noRightClick twitterSection" data="
">General MM Naravane #COAS presented medical equipment for two field hospitals and additional ventilators to #NepaliArmy to assist in its fight against COVID-19. (2/2)#IndiaNepalFriendship pic.twitter.com/3RTdqy7be5
— ADG PI - INDIAN ARMY (@adgpi) November 5, 2020General MM Naravane #COAS presented medical equipment for two field hospitals and additional ventilators to #NepaliArmy to assist in its fight against COVID-19. (2/2)#IndiaNepalFriendship pic.twitter.com/3RTdqy7be5
— ADG PI - INDIAN ARMY (@adgpi) November 5, 2020
കൂടുതൽ വായിക്കാൻ:കരസേന മേധാവി എം.എം നരവാനെ നേപ്പാളിലെത്തി
എക്‌സറെ മെഷീനുകൾ, കൊപ്യൂറ്റഡ് റേഡിയോഗ്രഫി സിസ്റ്റം, ഐസിയു വെന്‍റിലേറ്ററുകൾ, വീഡിയോ എഡോസ്‌കോപ്പി യൂണിറ്റുകൾ, അനസ്‌തേഷ്യ മെഷീനുകൾ, ലബോറട്ടറി ഉപകരണങ്ങൾ, ആംബുലൻസുകൾ എന്നിവയാണ് ആർമി ആശുപത്രികൾക്ക് നൽകിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തെ തുടർന്ന് അധിക വെന്‍റിലേറ്ററുകളും സമ്മാനിച്ചു. കാഠ്‌മണ്ഡു തുണ്ടിഖേലിലെ ആർമി പവലിയനിലെ രക്തസാക്ഷി സ്മാരകത്തിൽ നരവാനെ പുഷ്പചക്രം അർപ്പിച്ചിരുന്നു.