ETV Bharat / bharat

നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ മന്ത്രിമാർക്ക് ജാമ്യം - firhad hakim

കൊൽക്കത്ത പ്രത്യേക സിബിഐ കോടതിയാണ് മന്ത്രിമാരടക്കം നാലുപേർക്കും ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കിം, സുബ്രതാ ബാനർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തത്.

Narada scam case  TMC leaders Bail granted  നാരദ ഒളിക്യാമറ കേസ്  തൃണമൂൽ കോണ്‍ഗ്രസ്  trinamool congress  mamata banerjee  firhad hakim  subrata mukherjee
നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ മന്ത്രിമാർക്ക് ജാമ്യം
author img

By

Published : May 17, 2021, 8:25 PM IST

കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോണ്‍ഗ്രസ് നേതാക്കന്മാർക്ക് ജാമ്യം. കൊൽക്കത്ത പ്രത്യേക സിബിഐ കോടതിയാണ് മന്ത്രിമാരടക്കം നാലുപേർക്കും ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കിം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ അറസ്റ്റിനെ തുടർന്ന് കൊൽക്കത്തയിലെ സിബിഐ ഓഫീസിന് മുന്നിൽ തൃണമൂൽ അനുകൂലികൾ വലിയ പ്രതിഷേധമാണ് നടത്തിയത്. സിആർപിഎഫ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സിബിഐ ഓഫിസിലെത്തിയിരുന്നു.

Also Read:മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തൃണമൂൽ പ്രവർത്തകർ

2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തുന്നത്. ഇതിനു വേണ്ടി തയ്യാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. തുടർന്ന് 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി. നിലവിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി ആനുകൂല്യങ്ങൾ നൽകാൻ കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.