തെലുഗു സൂപ്പര്‍ താരം നാനിയുടേതായി (Nani s latest film Hi Nanna) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഹായ് നാണ്ണാ' (Hi Nanna). നവാഗതനായ ശൗര്യവ് സംവിധാനം ചെയ്‌ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്.
അമേരിക്കയിൽ 'ഹായ് നാണ്ണാ' ഇതിനോടകം തന്നെ ഒരു മില്യൺ ഡോളർ പിന്നിട്ടു കഴിഞ്ഞു. ഡിസംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരും കാഴ്‌ചക്കാരും മാത്രമല്ല, തെലുഗു സൂപ്പർ സ്‌റ്റാർ അല്ലു അർജുനും ചിത്രം കണ്ട ശേഷം 'ഹായ് നാണ്ണാ'യെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് (Allu Arjun praises Hi Nanna).
-
Congratulations to the entire team of #HiNanna . What a sweet warm film . Truly heart touching.
— Allu Arjun (@alluarjun) December 11, 2023 " class="align-text-top noRightClick twitterSection" data="
Effortless performance by brother @NameIsNani garu . And my respects for green lighting such captivating script and bringing it into light .
Dear @Mrunal0801 . Your sweetness is…
">Congratulations to the entire team of #HiNanna . What a sweet warm film . Truly heart touching.
— Allu Arjun (@alluarjun) December 11, 2023
Effortless performance by brother @NameIsNani garu . And my respects for green lighting such captivating script and bringing it into light .
Dear @Mrunal0801 . Your sweetness is…Congratulations to the entire team of #HiNanna . What a sweet warm film . Truly heart touching.
— Allu Arjun (@alluarjun) December 11, 2023
Effortless performance by brother @NameIsNani garu . And my respects for green lighting such captivating script and bringing it into light .
Dear @Mrunal0801 . Your sweetness is…
ദേശീയ അവാർഡ് ജേതാവ് അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെയാണ് തന്‍റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. 'ഹായ് നാണ്ണായുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്തൊരു മധുരമുള്ള, ഹൃദയ സ്‌പര്‍ശിയായ സിനിമ. ശരിക്കും സ്‌പര്‍ശിക്കുന്നു. സഹോദരൻ നാനി ഗാരുവിന്‍റെ (Nani) പ്രകടനം ഗംഭീരമായിരുന്നു. ഇത്തരമൊരു ആകർഷകമായ തിരക്കഥയ്ക്ക് പച്ചക്കൊടി കാട്ടിയതിനും വെളിച്ചത്ത് കൊണ്ടു വന്നതിനും എന്‍റെ ആദരവ്.' -അല്ലു അര്‍ജുന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
മൃണാൽ താക്കൂറിനെയും (Mrunal Thakur) സിനിമയിലെ ബാല താരം കിയാരയെയും അല്ലും അര്‍ജുന്‍ അഭിനന്ദിച്ചു. 'പ്രിയപ്പെട്ട മൃണാൽ താക്കൂർ, സ്‌ക്രീനിലെ നിങ്ങളുടെ പ്രസന്‍സ് വേട്ടയാടുന്നു, ഇത് നിങ്ങളെ പോലെ തന്നെ മനോഹരമാണ്. ബേബി കിയാര, എന്‍റെ പ്രിയേ, നിന്‍റെ ക്യൂട്ട്നെസ് കൊണ്ട് നീ ഹൃദയങ്ങളെ ഉരുക്കുന്നു. മതി! ഇനി ഇപ്പോള്‍ തന്നെ സ്‌കൂളിൽ പോകൂ.' -അല്ലു അര്‍ജുന്‍ കുറിച്ചു.
ദൃശ്യപരമായി മികച്ച സൃഷ്‌ടി ഒരുക്കിയ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെയും അല്ലു അർജുൻ പ്രശംസിച്ചു. 'നിങ്ങൾ ഹൃദയ സ്‌പർശിയായതും കരയിപ്പിക്കുന്നതുമായ നിരവധി നിമിഷങ്ങൾ സൃഷ്‌ടിച്ചു. മികച്ച അവതരണം. ഈ തിളക്കം തുടരുക. ഹായ് നാണ്ണാ അച്ഛന്മാരുടെ മാത്രമല്ല, എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തെ സ്‌പർശിക്കും.' -അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു.
ഹൈദരാബാദിലെ എഎംബി സിനിമാസിൽ സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu), 'ഹായ് നാണ്ണാ'യുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു (Samantha organized Hi Nanna screening). സ്‌ക്രീനിംഗിനിടെ സാമന്തയെ കണ്ട് നിരവധി കുട്ടികൾ ആശ്ചര്യപ്പെടുകയും പ്രിയതാരത്തിന് കുട്ടികള്‍ ആശംസകൾ അറിയിക്കുകയും ചെയ്‌തിരുന്നു. നാനിയുടെ തെലുഗു ഫാമിലി ഇമോഷണൽ ഡ്രാമയായ ഹായ് നാണ്ണായ്‌ക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളും അവലോകനങ്ങളുമാണ് ലഭിച്ചിരിക്കുന്നത്.
നാനി, മൃണാൽ താക്കൂർ, ബേബി കിയാര (Baby Kiara), ശ്രുതി ഹാസൻ (Shruti Haasan) എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്‌ത ചിത്രം ഇന്ത്യയിലും അമേരിക്കയിലുമായി മൂന്ന് ദിവസം കൊണ്ട് നേടിയത് 16 കോടിയിലധികം രൂപയാണ്.
അച്ഛനും മകളും തമ്മിലുള്ള ആഴമുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ പ്രമേയം. ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ് ചിത്രം.