ETV Bharat / bharat

'മണിപ്പൂരിൽ പീഡനത്തിനിരയായത് രണ്ട് സ്‌ത്രീകളല്ല'; ഇന്‍റർനെറ്റ് നിരോധനം പിൻവലിച്ചാൽ കൂടുതൽ വീഡിയോ പുറത്തുവരുമെന്ന് എംപി

മണിപ്പൂരിൽ കഴിഞ്ഞ ദിവസം സംഭവിച്ചത് പോലെ സ്‌ത്രീകൾക്ക് നേരെ നിരവധി പീഡനങ്ങൾ നടന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയും പുറംലോകത്തേക്ക് എത്തുമെന്നും നാഗാ പീപ്പിൾസ് ഫ്രണ്ട് എംപി ഡോ. ലോറോ എസ് ഫോസ് ഇടിവി ഭാരതിനോട് പറഞ്ഞു.

MANIPUR RIOT  NAGA MP DR LOROH S PFOZE ABOUT MANIPUR RIOT  മണിപ്പൂർ കലാപം  മണിപ്പൂർ  ഡോ ലോറോ എസ് ഫോസ്  DR LOROH S PFOZE  മണിപ്പൂരിൽ സ്‌ത്രീകൾക്ക് നേരെ പീഡനം  Manipur Violence  MANIPUR WOMEN PARADED VIDEO
ലോറോ എസ് ഫോസ്
author img

By

Published : Jul 20, 2023, 10:48 PM IST

ന്യൂഡൽഹി : മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ ഒരു കൂട്ടം പുരുഷൻമാർ ചേർന്ന് നഗ്‌നരാക്കി പീഡിപ്പിച്ച സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മണിപ്പൂർ കലാപത്തിന്‍റെ തീവ്രതയുടെ തോത് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ മണിപ്പൂർ കലാപം തുടങ്ങിയത് മുതൽ നിരവധി സ്‌ത്രീകളാണ് ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഔട്ടർ മണിപ്പൂർ പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുള്ള എംപി ഡോ ലോറോ എസ് ഫോസ്.

'മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അക്രമികൾ പീഡിപ്പിച്ച ക്രൂരമായ സംഭവം മെയ് 4 ന് വൈകുന്നേരം 5 മണിയോടെയാണ് നടന്നത്. ഇവിടെ പീഡനത്തിനിരയായത് രണ്ട് സ്‌ത്രീകൾ മാത്രമല്ല. സംസ്ഥാനത്ത് സമാനമായ നിരവധി കേസുകൾ നടന്നിട്ടുണ്ട്. ഇപ്പോൾ മാസങ്ങളായി ക്രൂരമായ വംശീയ സംഘർഷങ്ങൾക്കാണ് മണിപ്പൂർ സാക്ഷ്യം വഹിക്കുന്നത്. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ സംഭവങ്ങൾ പുറത്തുവരും.' നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എംപി ഡോ. ഫോസ് ഇടിവി ഭാരതിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. ഇന്‍റർനെറ്റ് നിരോധനം പിൻവലിച്ചാൽ ഇത്തരത്തിലുള്ള ക്രൂരതകളുടെ കൂടുതൽ വീഡിയോകൾ പൊതു സഞ്ചയത്തിൽ പ്രത്യക്ഷപ്പെട്ടേക്കും. ഈ രണ്ട് സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുകയും കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു. ഇത് എന്‍റെ കാങ്പോക്‌പി നിയോജക മണ്ഡലത്തിലാണ് സംഭവിച്ചത്. ലോറോ എസ് ഫോസ് പറഞ്ഞു.

ALSO READ : Manipur Violence | പ്രതിഷേധക്കടലായി മണിപ്പൂർ; പിടിയിലായ പ്രതിയുടെ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ട് പൊലീസ്

ഇത് വളരെ നിർഭാഗ്യകരമാണ്. ഈ ആൾക്കൂട്ടം അക്രമം അഴിച്ചുവിടുന്നത് വളരെ ദൗർഭാഗ്യകരമാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ നിയന്ത്രണത്തിനായി പൊലീസ് സംഘം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ ആൾക്കൂട്ടം അക്രമം അഴിച്ച് വിട്ടപ്പോൾ പ്രദേശത്ത് പട്രോളിങ് നടത്തുന്ന ഒരു പൊലീസുകാരെയും ഞങ്ങൾ കണ്ടില്ല. ലോറോ എസ് ഫോസ് പറഞ്ഞു.

ഇത് സമുദായങ്ങളുടെ പ്രശ്‌നമല്ല. സ്‌ത്രീകളുടെ മാനത്തിന്‍റെ പ്രശ്‌നമാണ്. സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. അവരെ നഗ്‌നരാക്കി പൊതു ഇടങ്ങളിലൂടെ നടത്തുന്നു. ഇത്തരം കാര്യങ്ങൾ വളരെ ദൗർഭാഗ്യമാണ്. വളരെ ലജ്ജാവഹമാണ്. അത്യന്തം പ്രാകൃതവും പൈശാചികവുമാണ്. അവർ സ്‌ത്രീകളെ നഗ്‌നരാക്കി വയലിലൂടെ നടത്തിച്ചു. ആൾക്കൂട്ടം കടന്നുവന്ന് അവരെ കൂട്ടബലാത്സംഗം ചെയ്‌തു.

ALSO READ : 'എപ്പോൾ രാജിവെക്കും മോദിജി?' രാജ്യത്തെ പിടിച്ചുകുലുക്കി മണിപ്പൂരി കൗമാരക്കാരിയുടെ ട്വീറ്റ്

ഇത് വളരെ ദൗർഭാഗ്യകരമാണ്. സ്‌ത്രീകളെ ഈ അവസ്ഥയിൽ കാണുന്നത് വേദനാജനകമാണ്. കുക്കി വിഭാഗക്കാർക്ക് മാത്രമല്ല മെയ്‌തി വിഭാഗക്കാർക്കാരിലും സ്‌ത്രീകൾ സ്‌ത്രീകൾ വേദനയും കഷ്‌ടപ്പാടുകളും അനുഭവിക്കുന്നു. സർക്കാർ അക്രമികൾക്കെതിരെ ശക്‌തമായ നടപടി എടുക്കണം. ആഭ്യന്തര മന്ത്രി അമിത ഷാ പ്രശ്‌നം നിരീക്ഷിക്കാൻ മണിപ്പൂരിൽ മൂന്ന് ദിവസം ക്യാമ്പ് ചെയ്‌തിട്ടും അതിനൊരു ഫലം ഉണ്ടായിട്ടില്ല. ഡോ.ലോറോ എസ് ഫോസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.