ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യം ചേർന്ന് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ. മൂന്ന് ദിവസത്തെ തമിഴ്‌നാട്, പുതുച്ചേരി സന്ദർശനത്തിനായി നദ്ദ വെള്ളിയാഴ്ച രാത്രി മധുരയിലെത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച നടന്ന ഒരു പൊതു പരിപാടിയിലാണ് പ്രഖ്യാപനം ഉണ്ടായത്.
234 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും.