ETV Bharat / bharat

അമ്മയെ മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോയെന്ന് മകന്‍റെ പരാതി

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മകന്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഉണ്ടായിരുന്നില്ല

Hassan dist crime  forced conversions in Karnataka  Karnataka conversions  മതപരിവര്‍ത്തനം വാര്‍ത്ത  അമ്മയെ കാണാനില്ലെന്ന് മകന്‍ വാര്‍ത്ത  അമ്മയെ മതപരിവര്‍ത്തനം നടത്തിയതായി വാര്‍ത്ത
അമ്മയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വീട്ടില്‍ നിന്നും കൊണ്ടുപോയെന്ന മകന്‍റെ പരാതി
author img

By

Published : Oct 25, 2021, 10:50 PM IST

ഹസ്സന്‍ : അമ്മയെ മതം മാറ്റി വീട്ടില്‍ നിന്നും കടത്തിയതായി മകന്‍റെ പരാതി. ഹാസ്സന്‍ ജില്ലയിലെ ചന്നരായപട്ടണ്‍ താലൂക്കിലെ താമസക്കാരനായ അരവിന്ദ് യോഗരാജാണ് പൊലീസിനെ സമീപിച്ചത്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന താന്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. എട്ടുവര്‍ഷമായി അമ്മ ഒരു ക്രസ്തുമത വിശ്വാസിയായ ശരവണ എന്നയാളുടെ വീട്ടില്‍ കുട്ടിയെ നോക്കുന്നതടക്കമുള്ള ജോലി ചെയ്തിരുന്നു.

ഈ വീട്ടുകാര്‍ അമ്മയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി. ശരവണയുടെ ഭാര്യ ശാന്തമ്മ കഴിഞ്ഞ അഞ്ചുവര്‍ഷമായി അമ്മയെ മതം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ശാന്തമ്മയും പാസ്റ്ററായ രാജുവും ചേര്‍ന്നാണ് അമ്മയെ മതം മാറ്റിയത്. ഇരുവരും ചേര്‍ന്ന് അമ്മയെ മാനസികമായി കടുത്ത സമ്മര്‍ദത്തില്‍ ആക്കിയിരുന്നു.

Also Read: ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി

അതിനിടെ അമ്മ ചാമരായപട്ടണത്തെ ഒരു ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു. ക്ഷേത്രം അധികാരികള്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും യോഗരാജ് പറയുന്നു.

അമ്മയെ കാണാനില്ലെന്ന് കാണിച്ച് ഇദ്ദേഹം ഹാസ്സന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.