ETV Bharat / bharat

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

Muthoot Group Chairman MG George Muthoot passes away  Muthoot Group  മുത്തൂറ്റ് ഗ്രൂപ്പ്  എം.ജി.ജോര്‍ജ് മുത്തൂറ്റ്  എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ന്യൂഡൽഹി
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
author img

By

Published : Mar 6, 2021, 5:06 AM IST

Updated : Mar 6, 2021, 6:34 AM IST

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്‍റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്.മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി.ജോര്‍ജ് ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി.

ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിക്കിയുടെ കേരള ഘടകം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫോബ്‌സ് ഏഷ്യ മാഗസിനിൽ സമ്പന്നരുടെ പട്ടികയിൽ 2011-ൽ അമ്പത്താം സ്ഥാനത്തും 2019-ൽ 44 -ആം സ്ഥാനത്തും 2020-ൽ 26-ാം സ്ഥാനത്തും എത്തി. പട്ടികയിൽ ഇടം നേടിയ മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് എം.ജി.ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും.

എന്‍.ആര്‍.ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ധനകാര്യ കമ്പനിയാണ് മുത്തൂറ്റ്. ലോകമെമ്പാടുമായി 5500 ഓളം ബ്രാഞ്ചുകൾ കമ്പനിക്ക് ഉണ്ട്. 1000 കോടി ലാഭത്തിൽ എത്തുന്ന ആദ്യത്തെ എൻബിഎഫ്‌സി കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാൻസ്.

Last Updated : Mar 6, 2021, 6:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.