ന്യൂഡൽഹി : മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നതിന്‍റെ രണ്ടാം വാര്‍ഷികദിനമായ ഓഗസ്റ്റ് 1 മുസ്ലിം വനിത അവകാശ ദിനമായി ആചരിക്കുന്നു. മുത്തലാഖിനെതിരെ 2019 ഓഗസ്റ്റ് ഒന്നിനാണ് കേന്ദ്രസർക്കാർ മുത്തലാഖ് നിയമം പാസാക്കിയത്.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മുത്തലാഖ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നും രാജ്യത്തെ മുസ്ലിം സ്‌ത്രീകൾ രണ്ട് കൈയ്യും നീട്ടിയാണ് നിയമത്തെ സ്വാഗതം ചെയ്‌തതെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
READ MORE: മുത്തലാഖ് കേസുകള്‍ 82 ശതമാനം കുറഞ്ഞതായി മുക്താർ അബ്ബാസ് നഖ്‌വി
രാജ്യത്തെ മുസ്ലിം യുവതികളുടെ സ്വയം പര്യാപ്‌തത, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിന് സർക്കാരിന് നിയമത്തിലൂടെ സാധിച്ചെന്നും നഖ്‌വി കൂട്ടിച്ചേർത്തു.