ETV Bharat / bharat

അസമില്‍ നിരോധിത തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച 12 പേര്‍ അറസ്റ്റില്‍ - അസമില്‍ തീവ്രവാദ സംഘടനിയില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയില്‍

അൽ ഖ്വായ്‌ദ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ്. വിദേശ സഹായം നേടിയ മദ്രസയും പൂട്ടിച്ചു.

Muslim jihadis arrested in Assam  Madrasa sealed Police Terrorist group in Assam  നിരോധിത തീവ്രവാദ സംഘടനയില്‍ പ്രവത്തിച്ചവര്‍ പിടിയില്‍  അസമില്‍ തീവ്രവാദ സംഘടനിയില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയില്‍  അൽ ഖ്വൈദ ബന്ധമുള്ളവര്‍ പിടിയില്‍
അസമില്‍ നിരോധിത തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച 12 പേര്‍ അറസ്റ്റില്‍
author img

By

Published : Jul 28, 2022, 7:30 PM IST

ഗുവാഹത്തി: അസമില്‍ നിരോധിത തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച 12 പേര്‍ അറസ്റ്റില്‍. കേന്ദ്ര സേനയും അസം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട 12 അംഗ സംഘം പിടിയിലായത്. അൽ ഖ്വായ്‌ദ അടക്കമുള്ള തീവ്രവാദ സംഘടകളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അൽ ഖ്വായ്‌ദയുടെ ഇന്ത്യന്‍ സംഘടനയായ അൻസറുല്ല ബംഗ്ലായുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരുടെ ജാമിഉൽ ഹുദാ എന്ന് പേരുള്ള മദ്രസയും പൊലീസ് പൂട്ടിച്ചു.

മരിഗാവ് ജില്ലയിലെ ചഹരിയ ഗാവിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. സംഘടനയിലെ സജീവ അംഗമായ അമീറുദ്ദീൻ അലിയിൽ നിന്നും മദ്രസയില്‍ ഉള്ളവര്‍ പണം കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തിയതായി അസം എഡിജിപി (എസ്ബി) ഹിരേൻ നാഥ് പറഞ്ഞു. എംഡി മുഫ്തി മുസ്തഫ എന്നാണ് അറസ്റ്റിലായ മദ്രസ അധ്യാപകന്‍റെ പേര്. ഇയാള്‍ക്ക് അയൽരാജ്യത്തെ ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം മുതൽ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അസം പൊലീസ് ഓപ്പറേഷൻ നടത്തി വരുന്നുണ്ട്. കജിബുർ റഹ്മാൻ, ജുനൈൽ ഖാൻ, റഫികുൽ ഇസ്ലാം, മൊയ്നുൽ ഹഖ്, മൊജിദുർ റഹ്മാൻ, അബ്ബാസ് അലി, സജഹാൻ അലി, ഹരുൺ റസീദ്, മജിദുർ റഹ്മാൻ, സഹനുർ ആലം തുടങ്ങിയവരാണ് അറസ്റ്റിലായവരെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബാർപേട്ട, മാരിഗാവ്, ഗോൾപാറ, കാംരൂപ് ജില്ലകളിൽ ഇവരെ പിടികൂടിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 'അൻസറുല്ല ബംഗ്ലാ' നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സേനയുടെ സഹകരണത്തോടെ അസം പൊലീസ് നടത്തുന്ന ഓപ്പറേഷന്‍റെ ഭാഗമായാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിർത്തി സംസ്ഥാനമായതിനാൽ അസം മുസ്ലീം മതമൗലികവാദികളുടെ കേന്ദ്രമായി മാറുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ സംഘടനയുടെ കണ്ണികളെന്ന് സംശയിക്കുന്ന മറ്റ് ഏഴുപേരെയും മോറിഗാവ് ജില്ലയിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ മിക്കവരും മതപഠനം ക്ലാസുകള്‍ നയിക്കുന്ന മദ്രസ അധ്യാപകര്‍ ആണെന്നും അസം പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.