മുസാഫർനഗർ (ഉത്തര്‍പ്രദേശ്): ഉത്തർപ്രദേശിലെ ഫാഷൻ ഷോയിൽ കോളജ് വിദ്യാർത്ഥികളെ ബുർഖ ധരിച്ച് റാംപില്‍ നടക്കാൻ അനുവദിച്ചതിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം (Jamiat-e-Ulema erupts in protest). മുസാഫർനഗർ ജില്ലയിലെ ശ്രീറാം കോളജിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ മുൻകാല ബോളിവുഡ് നടി മന്ദാകിനിയും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തു (Muslim girls walk ramp wearing burqas).
ഷോയുടെ അവസാന ദിവസമായ ഞായറാഴ്‌ച ചില വിദ്യാർത്ഥിനികൾ ബുർഖ ധരിച്ച് റാംപിൽ നടന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീം സത്രീകളുടെ വസ്‌ത്രമാണ് പര്‍ദ്ദ എന്നും അത് ഫാഷൻ ഷോയുടെ ഭാഗമാക്കരുതെന്നും ജമൈത്ത് ഇ ഉലമ നേതാക്കൾ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംഘടന. ബുർഖ ഒരു ഫാഷൻ ഷോയുടെയും ഭാഗമാകില്ലെന്നും മുസ്ലീം സമൂഹവും അവരുടെ മതവികാരങ്ങളും വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നും ജമൈത്ത് ഇ ഉലമ ജില്ലാ കൺവീനർ മൗലാന മുഖറം ഖാസ്‌മി പറഞ്ഞു. ഇത്തരമൊരു നീക്കത്തെ ജമൈത്ത് ഇ ഉലമ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിശോധിക്കാൻ കോളജ് ഭരണകൂടത്തോടും ജില്ലാ ഭരണകൂടത്തോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കൂട്ടിചേര്‍ത്തു.
ഇനിയും ആരെങ്കിലും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ അതിനെതിരെ സംഘടന നിയമപോരാട്ടം നടത്തുമെന്നും മൗലാന ഖാസ്‌മി പറഞ്ഞു. ഇതിനായി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോകാനും മടിക്കില്ലെന്നും, ഒരു മുസ്ലീം സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം അവളുടെ മുഖം മറ്റാരും കാണാതിരിക്കാൻ ധരിക്കുന്നതാണ് ബുർഖ. ഫാഷൻ ഷോകളിൽ ബുർഖ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ വസ്‌ത്രങ്ങളിൽ തുന്നിച്ചേർത്ത് ഉപയോഗിക്കുന്നത് പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഷോയില്‍ പങ്കെടുത്ത ഒരു മുസ്ലീം വിദ്യാർത്ഥിയുടെ അഭിപ്രായത്തിൽ, കോളജ് അധ്യാപകൻ ക്രിയാത്മകമായി ഇത് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മൾട്ടി-കളർ ബുർഖ ധരിക്കുന്നത് സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്ന് താൻ കരുതിയെന്നും പെൺകുട്ടി പറഞ്ഞു. വ്യത്യസ്‌ത നിറങ്ങളിലുള്ള ബുർഖയാണ് ഇത്തവണ ധരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചതെന്നും ഈ ചിന്തയോടെയാണ് ഫാഷൻ ഷോയിൽ വ്യത്യസ്‌തമായ രീതിയിൽ ബുർഖ ധരിക്കാൻ ആലോചിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
നര്‍ഗസ് മുഹമ്മദി ജയിലില്‍ നിരാഹാര സമരത്തിൽ: രാജ്യത്ത് സ്‌ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയതിലും, ജയിലിൽ നർഗീസുൾപ്പെടെയുളള തടവുകാർക്ക് വൈദ്യ പരിചരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഈ വർഷത്തെ സമാധാന നൊബേല്‍ സമ്മാന ജേതാവും ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗസ് മുഹമ്മദി ജയിലില്‍ നിരാഹാര സത്യഗ്രഹമാരംഭിച്ചു. 51 കാരിയായ നർഗസ് മുഹമ്മദി നവംബർ 6 നാണ് നിരാഹാര സമരം തുടങ്ങിയത്.