ETV Bharat / bharat

ശിവകുമാര സ്വാമിജിയോടുള്ള ഭക്തിയാൽ കുഞ്ഞിന് 'ശിവമണി' എന്ന പേര് നൽകി മുസ്ലിം ദമ്പതികൾ

author img

By

Published : Apr 2, 2022, 12:51 PM IST

ശിവകുമാര സ്വാമിജി അന്നദാന സേവാ ട്രസ്റ്റ് വെള്ളിയാഴ്‌ച സംഘടിപ്പിച്ച പേരിടൽ ചടങ്ങിൽ 115 കുട്ടികൾക്ക് നാമകരണം നടത്തി.

Shivakumara Swamiji Annadana Sewa Trust  Shivakumara Swamiji 115th birth anniversary  Muslim child named as Shivamani  ശിവകുമാര സ്വാമിജി 115ാം ജന്മവാർഷികദിനം  തുമകുരു മുസ്ലിം കുഞ്ഞിന് ശിവമണി എന്ന പേര്  ക്യാത്‌സാന്ദ്ര ഷാഹിസ്‌ത സമീർ ദമ്പതികൾ  ശിവകുമാര സ്വാമിജി അന്നദാന സേവാ ട്രസ്റ്റ്  ശിവകുമാര സ്വാമിജി പേരിടൽ ചടങ്ങ്
ശിവകുമാര സ്വാമിജിയോടുള്ള ഭക്തിയാൽ കുഞ്ഞിന് 'ശിവമണി' എന്ന പേര് നൽകി മുസ്ലിം ദമ്പതികൾ

തുമകുരു: ആത്മീയ ഗുരു ശിവകുമാര സ്വാമിജിയുടെ 115-ാം ജന്മവാർഷികദിനത്തിൽ നടത്തിയ പേരിടൽ ചടങ്ങിൽ തങ്ങളുടെ കുഞ്ഞിന് 'ശിവമണി' എന്ന പേര് നൽകി മുസ്ലിം ദമ്പതികൾ. തുമകുരുവിലെ ക്യാത്‌സാന്ദ്ര സ്വദേശിയായ ഷാഹിസ്‌ത-സമീർ ദമ്പതികളാണ് ശിവകുമാര സ്വാമിജിയിലുള്ള ഭക്തിയാൽ കുഞ്ഞിന് ശിവമണി എന്ന പേര് നൽകിയത്. ശിവകുമാര സ്വാമിജി അന്നദാന സേവാ ട്രസ്റ്റ് വെള്ളിയാഴ്‌ച സംഘടിപ്പിച്ച ചടങ്ങിൽ 115 കുട്ടികൾക്ക് നാമകരണം നടത്തി.

ശിവകുമാര സ്വാമിജിയുടെ സമത്വത്തിന്‍റെ പ്രബോധനങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹത്തിന്‍റെ വാക്കുകളും ആശയങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെന്നും ദമ്പതികൾ പറയുന്നു. വെള്ളിയാഴ്‌ച തുമകുരുവിലെ സിദ്ധഗംഗ മഠത്തിൽ നടത്തിയ പേരിടൽ ചടങ്ങിർ രാമനഗര, ബിദർ, റായ്ച്ചൂർ തുടങ്ങി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാമകരണം നടത്തുന്നതിനായി ഇവിടേക്കെത്തിയത്.

ശ്വാസകോശ അണുബാധ മൂലം 2019ൽ അന്തരിച്ച ശിവകുമാര സ്വാമിജി ലിംഗായത്ത് വിശ്വാസത്തിന്‍റെ ആദരണീയനായ ദർശകനായിരുന്നു. ആഴ്‌ചകളോളം വെന്‍റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹം 111-ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. തന്‍റെ മഠം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പാവപ്പെട്ട വിദ്യാർഥികളുടെ അഭയകേന്ദ്രവും പഠനകേന്ദ്രവുമായി മാറാൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ തൽപരനായിരുന്ന സ്വാമിജിയുടെ സംഭാവനകൾക്ക് 2007ൽ കർണാടക രത്‌നയും 2015ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

ALSO READ:അഗര്‍ത്തലയില്‍ കുടുങ്ങിയ 5 ബംഗ്ലാദേശ് പൗരന്‍മാരെ തിരിച്ചയച്ചു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.