ETV Bharat / bharat

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; എസ്‌ഡിപിഐ ബന്ധം ആരോപിച്ച് ബിജെപി, അന്വേഷണം ഊർജിതമെന്ന് ബസവരാജ് ബൊമ്മെ - Murderers of BJP Yuva Morcha member

എസ്‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് ബിജെപി. പ്രവീണിന്‍റെ കൊലപാതകം അപലപനീയമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റ ആത്മഹത്യ  എസ്‌ഡിപിഐ ബന്ധം ആരോപിച്ച് ബിജെപി  Murderers of BJP Yuva Morcha member  യുവമോര്‍ച്ച പ്രവര്‍ത്തകന്‍റ ആത്മഹത്യയില്‍ ബിജെപി
എസ്‌ഡിപിഐ ബന്ധം ആരോപിച്ച് ബിജെപി, പ്രദേശത്ത് നിരോധനാജ്ഞ
author img

By

Published : Jul 27, 2022, 2:26 PM IST

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീണിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവിലെ ആർടി നഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവീണിന്റെ കൊലപാതകം അപലപനീയമാണ്. പ്രതികളെ ഉടന്‍ പടികൂടി നിയമത്തിന്‍റെ മുമ്പില്‍ എത്തിക്കും. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയമ പരമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ജനങ്ങള്‍ ക്ഷമയോടെ ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പൊലീസിന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രിയുടെ പ്രതികരണം: സംഭവം നടന്ന പ്രദേശം കേരള അതിർത്തിയോട് ചേർന്നാണ്. അതിനാല്‍ തന്നെ കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ച (ജൂലൈ 26) യാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബെല്ലാരെ പൊലീസ് അറിയിച്ചു.

പ്രഹ്ലാദ് ജോഷി: പ്രാരംഭ റിപ്പോർട്ടുകളും ചില മാധ്യമ റിപ്പോർട്ടുകളും പ്രകാരം എസ്‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ ഇത്തരം സംഘടനകള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ട്. കർണാടകയിൽ കോൺഗ്രസും ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു. യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിലെ ഞങ്ങളുടെ സർക്കാർ നടപടിയെടുക്കുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.

സെക്ഷൻ 144: കൊലപാതകം നടന്ന പുത്തൂർ സബ് ഡിവിഷണൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സബ് ഡിവിഷണൽ ഓഫീസർ ഗിരീഷ് നന്ദൻ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പുത്തൂർ, സുള്യ, കടബ താലൂക്കുകളിൽ ജൂലായ് 28 അർധരാത്രി 12 വരെയാണ് നിരോധനാജ്ഞ. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പുത്തൂർ സർക്കാർ ആശുപത്രിയിൽ നിന്ന് പ്രവീൺ നെട്ടാറിന്‍റെ മൃതദേഹം പ്രകടനമായാണ് വീട്ടില്‍ എത്തിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.