ETV Bharat / bharat

നൽഗൊണ്ട ജില്ലയിൽ കൊലപാതകങ്ങൾ വർധിക്കുന്നു - murder cases in Nalgonda

കഴിഞ്ഞ 10 ദിവസത്തിനിടയിൽ എട്ട് കൊലപാതകങ്ങളാണ് നൽ‌ഗൊണ്ട ജില്ലയിൽ നടന്നത്.

നൽഗൊണ്ട ജില്ലയിൽ കൊലപാതകങ്ങൾ വർധിക്കുന്നു  നൽഗൊണ്ട ജില്ലയിലെ കൊലപാതകങ്ങൾ  നൽഗൊണ്ട  murder cases are increasing in Nalgonda district  Nalgonda  murder cases  murder cases in Nalgonda  telangana
നൽഗൊണ്ട ജില്ലയിൽ കൊലപാതകങ്ങൾ വർധിക്കുന്നു
author img

By

Published : Jan 28, 2021, 11:16 AM IST

ഹൈദരബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ കൊലപാതകങ്ങൾ ദിനംപ്രതി വർധിക്കുന്നു. ചില സന്ദർഭങ്ങളിൽ ഭാര്യ കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊല്ലുന്നു, മറ്റു ചില സന്ദർഭങ്ങളിൽ പണം തിരിച്ചു നൽകാത്തതിന്‍റെ പേരിൽ ഒരു സഹോദരൻ മറ്റൊരു സഹോദരനെ കൊല്ലുന്നു, മറ്റു സ്‌ത്രീകളുമായുള്ള ബന്ധം ഭാര്യ അംഗീകരിക്കാത്തതിനാൽ ഭർത്താവ് ഭാര്യയെ കൊല്ലുന്നു ഇങ്ങനെ കൊലപാതകങ്ങൾ നീണ്ടു പോകുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടയിൽ എട്ട് കൊലപാതകങ്ങളാണ് നൽ‌ഗൊണ്ട ജില്ലയിൽ നടന്നത്. ഈ മാസം എട്ടിനാണ് മുനുഗൊഡു മണ്ഡല നിവാസിയായ അനിൽ, ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയത്. എന്നാൽ ഈ കേസ് പുറത്തു വന്നത് ജനുവരി 25നാണ്. അതേ സമയം ജനുവരി 26ന് നംപള്ളി മണ്ഡലത്തിൽ വിവാഹേതര ബന്ധം അംഗീകരിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കൂടാതെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഈ മാസം 14ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. സ്വത്ത് തർക്കം, വിവാഹേതര ബന്ധം തുടങ്ങി നിരവധി കാരണങ്ങളാൽ നൽഗൊണ്ട ജില്ലയിൽ കൊലപാതകങ്ങൾ വർധിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.