ETV Bharat / bharat

മുബൈയിൽ നാളെ മുതൽ ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും

65 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്കും പള്ളികളിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്

Mumbai: Sunday mass to resume tomorrow after months of closure due to pandemic  Sunday mass to resume tomorrow  Sunday mass to resume  മുബൈയിൽ നാളെ മുതൽ ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും  ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും  മുബൈയിൽ നാളെ മുതൽ പള്ളികളിൽ ആരാധന
മുബൈയിൽ നാളെ മുതൽ ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും
author img

By

Published : Nov 28, 2020, 3:51 PM IST

മുംബൈ: സംസ്ഥാന സർക്കാരിന്‍റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് നാളെ മുതൽ ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ച പള്ളികളിൽ മാസങ്ങൾക്ക് ശേഷമാണ് ആരാധന ആരംഭിക്കുന്നത്. നവംബർ 14 മുതൽ ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും സ്വകാര്യ പ്രാർഥനകൾ മാത്രമാണ് നടന്നിരുന്നത്.

വിശ്വാസികൾ മാസ്‌ക്‌ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും 'അവർ ലേഡി ഓഫ്‌ സാൽവേഷൻ ചർച്ച്' അറിയിച്ചു. 65 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ സർക്കാർ പ്രവേശന അനുമതി നൽകിയപ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ഇന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ബോംബെ അതിരൂപത വക്താവ് ഫാദര്‍ നിഗൽ ബാരറ്റ് പറഞ്ഞിരുന്നു.

മഹാരാഷ്‌ട്രയിൽ 87,969 സജീവ കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ മാത്രം 6,185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 18,08,550 കടന്നു. ഇതിൽ 16,72,627 പേർ കൊവിഡ് മുക്തരായെന്നും 46,898 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും കണക്കുകൾ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.