മുംബൈ: ബാർജ് പി 305 എന്ന കപ്പൽ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറേബ്യൻ കടലിൽ മുങ്ങിയതിനെ തുടർന്ന് മരണപ്പെട്ട ക്രൂ അംഗങ്ങളുടെ വീടുകള്‍ മുംബൈ പൊലീസ് അംഗങ്ങൾ സന്ദർശിക്കും. കടലിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മാതാപിതാക്കളുടെയും കുട്ടികളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് പൊലീസ് സംഘം പോകുന്നത്
ഇതുവരെ 71 മൃതദേഹങ്ങളാണ് ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയും ചേർന്ന് കടലിൽ നിന്നും കണ്ടത്തിയത്. അതിൽ 68 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുകയാണ് പൊലീസ് സംഘത്തിന്‍റെ ലക്ഷ്യം.
കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ ഇപ്പോഴും കാണ്ടെത്താനായിട്ടില്ല. അതേസമയം അപകടവുമായി ബന്ധപ്പെട്ട് എട്ട് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ജെജെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി റായ്ഗഡ് പൊലീസ് അറിയിച്ചു.
Also read: മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട ബാർജിൽ നിന്ന് 16 ജീവനക്കാരെ രക്ഷപ്പെടുത്തി
കഴിഞ്ഞ മാസങ്ങളിൽ മരണപ്പെട്ട ക്രൂ അംഗങ്ങളുടെ ബന്ധുക്കൾ മുംബൈയിലെത്തിയിരുന്നു. എന്നാൽ ഇവരിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ വെച്ച് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മുംബൈയിലെത്തിയ ബന്ധുക്കൾ മരിച്ചവരുടെ അകന്ന ബന്ധുക്കൾ ആയതുകൊണ്ടാണ് തിരിച്ചറിയൽ പ്രക്രിയ നടക്കാതെ പോയതെന്നാണ് അനുമാനം. അതുകൊണ്ടാണ് മരിച്ചവരുടെ ജന്മനാടുകളിലേക്ക് പൊലീസ് സംഘം പോകാൻ തീരുമാനിച്ചത്.
Also read: വിവാഹം നിയമപരമല്ലെങ്കിലും കുട്ടികൾ ഉണ്ടാകുന്നത് നിയമപ്രകാരമെന്ന് കർണാടക ഹൈക്കോടതി