ETV Bharat / bharat

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍ - അനില്‍ ദേശ്‌മുഖ്

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അര്‍ണബിനെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.

Arnab Goswami Detained  Arnab Goswami Mumbai police  Arnab Goswami arrested  അര്‍ണബ് ഗോസാമി അറസ്റ്റില്‍  ആത്മഹത്യ പ്രേരണ കുറ്റം  മുംബൈ പൊലീസ്  ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്  മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി  അനില്‍ ദേശ്‌മുഖ്
അര്‍ണബ് ഗോസ്വാമി
author img

By

Published : Nov 4, 2020, 10:37 AM IST

മുംബൈ: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസാണ് അര്‍ണബിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

Arnab Goswami Detained  Arnab Goswami Mumbai police  Arnab Goswami arrested  അര്‍ണബ് ഗോസാമി അറസ്റ്റില്‍  ആത്മഹത്യ പ്രേരണ കുറ്റം  മുംബൈ പൊലീസ്  ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്  മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി  അനില്‍ ദേശ്‌മുഖ്
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ ട്വീറ്റ്

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അന്‍വേ നയിക്കിന്‍റെ മകള്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. 53കാരനായ അന്‍വേ നായിക്കും അമ്മ കുമുദ് നായിക്കും 2018 ലാണ് അലിബാഗില്‍ ആത്മഹത്യ ചെയ്തത്. അര്‍ണബിന്‍റെ ചാനല്‍ 5.40 കോടി രൂപ നല്‍കാനുണ്ടെന്നും ഇത് കടുത്ത സാമ്പത്തിക ബാധ്യതക്ക് കാരണമായെന്നും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.