മുംബൈ: ബുള്ളി ബായ് ആപ്പിൽ പെണ്‍ക്കുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത് വിൽപ്പനയ്ക്ക് വച്ച 21കാരൻ അറസ്റ്റിൽ. എഞ്ചിനീയറിംഗ് വിദ്യാർഥിയായ മുംബൈ സ്വദേശിയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്‌റ്റലായ മുംബൈ സ്വദേശിയെ ബെംഗലുരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മുംബൈയിലെത്തിച്ച് ചോദ്യം ചെയ്‌തു. 10 മണിക്കൂറോളമെടുത്ത ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ബുള്ളി ബായ്' ആപ്പ് ഡെവലപ്പർമാർക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റർ ഹാൻഡിലുകൾക്കുമെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുള്ളി ബായ്' ആപ്പ് കേസുകളുടെ എണ്ണം കൂടുന്നത് സൈബർ പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്.
ALSO READ എന്താണ് 'ബുള്ളി ബായ്', 'സുള്ളി ഡീല്‍സ്'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം
ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റുചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റവെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകകളുടെ ചിത്രങ്ങൾ ശേഖരിച്ച് അവരെ വിൽപനയ്ക്ക് എന്ന പരസ്യമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് ദുരുപയോഗത്തിന് ഉപയോഗിക്കുന്നത്.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവിനെ ട്വിറ്ററിൽ ടാഗ് ചെയ്‌ത് വിഷയം പൊതുമധ്യത്തില്‍ ഉയര്‍ത്തിയത്.
ALSO READ 'നടിയെ ആക്രമിക്കുന്ന ദൃശ്യം ദിലീപ് കണ്ടോ?' അന്വേഷിക്കാൻ കോടതി ഉത്തരവ്