മുംബൈ: മുംബൈയിലെ ബേക്കറിയില്‍ മരിഞ്ജുവാന ഉപയോഗിച്ച് കേക്ക് നിർമിച്ച് വില്പ്പന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മലദ് പ്രദേശത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിലാണ് കോളജ് വിദ്യാർഥി പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എൽഎസ്‌ഡിയും പിടിച്ചെടുത്തു.
READ MORE: മുംബൈയിലെ ബേക്കറിയില്‍ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി; ഇന്ത്യയില്‍ ആദ്യമെന്ന് എൻസിബി
ജൂൺ 12ന് എൻസിബി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 830 ഗ്രാം കഞ്ചാവും 160 ഗ്രാം മരിഞ്ജുവാനയും പരിശോധനയില്‍ പിടിച്ചെടുത്തു. ബേക്കറിയില്‍ നിന്ന് ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് എൻസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, മറ്റൊരു കേസിൽ കൊക്കെയ്ൻ വിലപ്‌ന നടത്തിയതിന് 35 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.