ETV Bharat / bharat

കൊവിഡ് വ്യാപാനം; മുംബൈയിൽ 144 പ്രഖ്യാപിച്ചു - mumbai covid

മെയ്‌ ഒന്നുവരെ ആണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്

കൊവിഡ് വ്യാപാനം  മഹാരാഷ്‌ട്ര കൊവിഡ്  Mumbai under section 144  mumbai covid  maharashtra covid
കൊവിഡ് വ്യാപാനം; മുംബൈയിൽ 144 പ്രഖ്യാപിച്ചു
author img

By

Published : Apr 14, 2021, 5:56 PM IST

മുംബൈ: കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ബുധനാഴ്‌ച രാത്രി എട്ടുമണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. മെയ്‌ ഒന്ന് വരെയാകും സിആർപിസി 144 പ്രകാരമുള്ള നിരോധനാജ്ഞ.

ഉത്തരവ് പ്രകാരം അഞ്ചോ അധിലതികമോ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചു. മഹാരാഷ്ട്രാ സർക്കാർ അടുത്ത 15 ദിവസത്തേക്ക് കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്തത് ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്.

Read More: മുംബൈയില്‍ പള്ളിയിലെ നിസ്കാരത്തിന് അനുമതിയില്ല

ഈ കാലയളവിൽ നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അടച്ചിടും. മതിയായ കാരണമില്ലാതെ ആരും പൊതു സ്ഥലങ്ങൾ സന്ദർശിക്കരുതെന്നും പൊലീസ് അറിയിച്ചു. അവശ്യ സാധനങ്ങളെയും സേവനങ്ങളെയും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഡിവിഷണൽ എസിപിമാർ, സോണൽ ഡിസിപിമാർ, റീജിയണൽ അഡീഷണൽ പൊലീസ് കമ്മിഷണർമാർ എന്നിവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അധികാരമുണ്ടായിരിക്കും.

ജനങ്ങളോട് മാസ്‌ക് ധരിക്കൽ ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി സെക്ഷൻ 188 അനുസരിത്ത് എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More: ലോക്ക്ഡൗണ്‍ പേടി; നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.