മുംബൈ: കനത്ത മഴയെത്തുടർന്ന് അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. മുംബൈയിലെ മിറാ റോഡിന് സമീപമാണ് സംഭവം. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് അഴുക്കുചാലുകൾ നിറഞ്ഞൊഴുകിയതാണ് സംഭവത്തിന് കാരണം.
also read:സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര് അറസ്റ്റില്‍
അഗ്നിശമന സേനാംഘങ്ങൾ സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കനത്ത മഴയെത്തുടർന്ന് മുംബൈയിൽ 22 പേരാണ് നിലവിൽ മരണപ്പെട്ടത്. മഴയെത്തുടർന്ന് മുംബൈയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.