ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് (Mullaperiyar dispute) പരിഗണിക്കുന്നത് സുപ്രീം കോടതി (Supreme Court) ഈ മാസം 22ലേക്ക് മാറ്റി. കേരളത്തിന്‍റെ (Kerala) അഭ്യർഥന പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. കേസിൽ തമിഴ്നാട് നൽകിയ സത്യവാങ്മൂലം വിലയിരുത്താൻ കൂടുതൽ സമയം വേണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പുതിയ അണക്കെട്ടെന്ന നിലപാടില്‍ കേരളം ഉറച്ച് നില്‍ക്കുകയാണ്. നവംബര്‍ 30ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് ജല കമ്മിഷന്‍ അംഗീകരിച്ചിരുന്നു. എന്നാൽ ജലകമ്മിഷന്‍റെ നടപടി ശാസ്ത്രിയമോ യുക്തിസഹജമോ അല്ലെന്നാണ് കേരളത്തിന്‍റെ വാദം.
കേരളം നവംബർ എട്ടിന് കേസ് ഫയൽ ചെയ്‌തതാണെങ്കിലും കഴിഞ്ഞ ദിവസം രാത്രി മാത്രമാണ് തമിഴ്‌നാട് കേരളത്തിന് സത്യവാങ്മൂലം നൽകിയതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ തുടരെതുടരെയുള്ള ഹർജികൾ തങ്ങളെ ദ്രോഹിക്കാനാണ് കേരളം സമർപ്പിക്കുന്നതെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ അഡ്വ. ശേഖർ നഫാഡെ സുപ്രീം കോടതിയെ അറിയിച്ചു.
Also Read: Terrorist Attack: അസം റൈഫിൾസ് യൂണിറ്റ് ഉദ്യാഗസ്ഥന്‍റെ വാഹനത്തിന് നേരേ ഭീകരാക്രമണം