ETV Bharat / bharat

മുലായം സിങിന്‍റെ നില ഗുരുതരം തന്നെ; ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാജ്‌നാഥ് സിങ് - കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്

യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഗുരുഗ്രാമിലെ ആശുപത്രിയിലെത്തിയാണ് രാജ്‌നാഥ് സിങ് അദ്ദേഹത്തെ കണ്ടത്

mulayam singh yadav health updates  mulayam singh yadav  രാജ്‌നാഥ് സിങ്  മുലായം സിങിന്‍റെ നില ഗുരുതരം  മുലായം സിങ് യാദവ്  Mulayam Singh Yadav still in ICU  Mulayam Singh Yadav condition critical  കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്  മുലായത്തെ സന്ദര്‍ശിച്ച് രാജ്‌നാഥ് സിങ്
മുലായം സിങിന്‍റെ നില ഗുരുതരം തന്നെ; ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാജ്‌നാഥ് സിങ്
author img

By

Published : Oct 7, 2022, 5:42 PM IST

ലഖ്‌നൗ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് (ഒക്‌ടോബര്‍ ഏഴ്‌) ഉച്ചയോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയത്. അതേസമയം, മുലായത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രി അധികൃതര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിട്ടുണ്ട്. "മുലായം സിങ് ജി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷാമരുന്നുകൾ നല്‍കിവരുന്നു. വിദഗ്‌ധ മെഡിക്കല്‍ സംഘത്തിന്‍റെ പരിചരണത്തിലാണ് അദ്ദേഹമിപ്പോള്‍'', ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. 82 കാരനായ എസ്‌പി തലവനെ ഞായറാഴ്‌ചയാണ് (ഒക്‌ടോബര്‍ രണ്ട്) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.