ETV Bharat / bharat

മുക്താർ അൻസാരിയുടെ എംഎല്‍എ സ്ഥാനം നഷ്ടമായേക്കാം - യോഗി ആദിത്യനാഥ്

കവർച്ചാ കേസുമായി ബന്ധപ്പെട്ട് 2019 ജനുവരിയിലാണ് അൻസാരിയെ രൂപ്‌നഗർ ജയിലിൽ അടച്ചത്. അന്‍സാരിക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 52 കേസുകളാണ് നിലവിലുള്ളത്.

Mukhtar Ansari may lose his UP Assembly membership  Yogi Adityanath  Lucknow, Uttar Pradesh  Mafia don Mukhtar Ansari  Mukhtar Ansari  മുക്താർ അൻസാരിയുടെ എംഎല്‍എ സ്ഥാനം നഷ്ടമായേക്കാം  മുക്താർ അൻസാരി  എംഎല്‍എ  കവർച്ചാ കേസ്  യോഗി ആദിത്യനാഥ്  യുപി നിയമസഭ
മുക്താർ അൻസാരിയുടെ എംഎല്‍എ സ്ഥാനം നഷ്ടമായേക്കാം
author img

By

Published : Apr 8, 2021, 11:59 AM IST

ലഖ്നൗ: ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) എം‌എൽ‌എയായ മുക്താർ അൻസാരിയുടെ നിയമസഭാ അംഗത്വം ഇല്ലാതാക്കാന്‍ യോഗി ആദിത്യനാഥ് സർക്കാർ ഒരുങ്ങുന്നു. യുപി നിയമസഭയിലെ മൗ നിയോജകമണ്ഡലത്തെയാണ് അൻസാരി പ്രതിനിധീകരിക്കുന്നത്.

വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് യുപി പാർലമെന്‍ററി കാര്യമന്ത്രി സുരേഷ് ഖന്ന മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും അംഗം 60 ദിവസത്തിൽ കൂടുതൽ സഭയിൽ ഹാജരാകാതിരുന്നാൽ, ആ സാഹചര്യത്തിൽ, നിയമപ്രകാരം അംഗത്വം റദ്ദാക്കാം. അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും ഒരു നിവേദനം നൽകിയാൽ സര്‍ക്കാറിന് തീരുമാനമെടുക്കാം. ഇക്കാര്യം പരിഗണനയിലാണെന്നും നിയമസഭാ സ്പീക്കർ ഹൃദ്യ നരേൻ ദീക്ഷിത് പറഞ്ഞു.

കവർച്ചാ കേസുമായി ബന്ധപ്പെട്ട് 2019 ജനുവരിയിലാണ് അൻസാരിയെ രൂപ്‌നഗർ ജയിലിൽ അടച്ചത്. അന്‍സാരിക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 52 കേസുകളാണ് നിലവിലുള്ളത്. അതില്‍ 15 എണ്ണത്തിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ ബന്ദ ജയിലിലേക്ക് കൊണ്ടുവന്നു.

2005 ഒക്ടോബർ മുതൽ ജയിലിൽ കഴിഞ്ഞെങ്കിലും കോടതിയുടെ അനുമതിയോടെ നിയമസഭാ നടപടികളിൽ പങ്കെടുത്തിരുന്നു. 2007, 2012, 2017 എന്നീ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ജയിലിനുള്ളിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജയിലിൽ കിടക്കുന്ന നിയമസഭാംഗങ്ങൾ നിയമനിർമ്മാണ നടപടികളിൽ പങ്കെടുക്കുന്നതിനെ യോഗി ആദിത്യനാഥ് സർക്കാർ ശക്തമായി എതിർത്തു. 2019 ൽ അൻസാരിയെ പഞ്ചാബിലേക്ക് മാറ്റിയതിന്ശേഷം അദ്ദേഹം നിയമസഭാ നടപടികളിൽ പങ്കെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.