ഇൻഡോര്‍: ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വീട്ടമ്മ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറില്‍ 37കാരിയാണ് ആത്മഹത്യ ചെയ്‌തത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് ചികിത്സയിലിരിക്കെ മരിച്ച ആശുപത്രിയുടെ ഒമ്പതാം നിലയില്‍ നിന്ന് ചാടിയാണ് വീട്ടമ്മ മരിച്ചത്. കഴിഞ്ഞ മാസം 24നാണ് ഭര്‍ത്താവുമായി ഇവർ ആശുപത്രിയിലെത്തിയത്. ശനിയാഴ്‌ച രാത്രിയിലാണ് രോഗി മരിക്കുന്നത്. ഭര്‍ത്താവിന്‍റെ മരണം സ്‌ത്രീക്ക് വലിയ ഷോക്കായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജ്യത്ത് ശക്തമാകുന്ന കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മധ്യപ്രദേശിലും രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,598 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. 1,02,486 രോഗികളാണ് ചികിത്സയിലുള്ളത്. 4,445 പേർകൂടി രോഗമുക്തി നേടിയതോടെ ആരെ രോഗം ഭേദമായവരുടെ എണ്ണം 5,51,892 ആയി ഉയർന്നു. 90 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 6,334 പേരാണ് മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
also read: കൊവിഡ് വാക്സിനേഷന് ബജറ്റില്‍ 35,000 കോടി ; കേന്ദ്രം ചെലവഴിച്ചത് കേവലം 4747 കോടി