ETV Bharat / bharat

'രാമന്‍ ഉപേക്ഷിച്ചിട്ടും സീത മക്കളെ അച്ഛനോടുള്ള ബഹുമാനം പഠിപ്പിച്ചു, അദ്ദേഹത്തിന് മുന്നില്‍ ജീവനൊടുക്കി' ; ബിജെപി മന്ത്രി വിവാദത്തില്‍

വിവാഹ മോചിതയായ സ്‌ത്രീയുടേതിന് സമാനമായ യാതനകൾ സഹിച്ചിട്ടും സീത തന്‍റെ മക്കളെ പിതാവിനോടുള്ള ബഹുമാനം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം

ബിജെപി മന്ത്രിയുടെ പരാമർശം  സീതയെക്കുറിച്ച് ബിജെപി മന്ത്രിയുടെ പരാമർശം  സീതയെ ഉപമിച്ചത് വിവാദപരം  വിവാദമായി ബിജെപി മന്ത്രിയുടെ പരാമർശം  ബിജെപി മന്ത്രിയുടെ സീതാപരാമർശം  സീതയെക്കുറിച്ച് ബിജെപി മന്ത്രി  മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ മോഹൻ യാദവ്  mp minister controversial  mp minister controversial statement  sita controversial statement  സീത വിവാദ പരാമർശം  minister mohan yadav
വിവാദമായി ബിജെപി മന്ത്രിയുടെ പരാമർശം
author img

By

Published : Dec 19, 2022, 2:06 PM IST

ഉജ്ജെയ്ൻ‌ (മധ്യപ്രദേശ്) : രാമായണത്തിലെ സീതയുടെ കഥയെ വിവാഹമോചിതയായ സ്‌ത്രീയുടേതുമായി താരതമ്യപ്പെടുത്തി മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മോഹൻ യാദവ്. ബിജെപി മന്ത്രിയുടെ പരാമർശം വിവാദം സൃഷ്‌ടിച്ചിരിക്കുകയുമാണ്. ഞായറാഴ്‌ച രാത്രി ഉജ്ജെയ്‌ന്‍ ജില്ലയിലെ നഗ്‌ദ ഖച്റോഡ് നിയമസഭാമണ്ഡലത്തിലെ 94 കർസേവകരെ അനുമോദിക്കുന്ന ചടങ്ങിലെ പ്രസംഗത്തിനിടെയായിരുന്നു പരാമർശം.

ശ്രീരാമന്‍റെയും പത്നി സീതയുടെയും ഇതിഹാസ കഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'ഗർഭിണിയായിരുന്നപ്പോൾ സീതാദേവിയോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. വനത്തിൽ വച്ച് സീത ലവൻ, കുശൻ എന്നീ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. വിവാഹ മോചിതയായ ഒരു സ്‌ത്രീക്ക് സമാനമായ യാതനകൾ സഹിച്ചിട്ടും അവർ തന്‍റെ മക്കളെ പിതാവിനോടുള്ള ബഹുമാനം പഠിപ്പിച്ചു. ഇത്രയധികം കഷ്‌ടപ്പാടുകൾ നേരിട്ടിട്ടും അവർ ഭർത്താവിന്‍റെ മുന്നിൽ വച്ച് ആത്മഹത്യ ചെയ്‌തു' - മന്ത്രി പറഞ്ഞു. ഇതിലാണ് വിവാദം പുകയുന്നത്. വിവിധ പാര്‍ട്ടികള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Also read: 'ആർഎസ്എസ് സ്‌ത്രീകളെ അടിച്ചമർത്തുന്നു, ഭയം പരത്തുകയെന്നതാണ് അവരുടെ പദ്ധതി' ; രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി

ലോകത്തെ രക്ഷിക്കാൻ ശിവൻ വിഷം കുടിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ശിവൻ വിഷം കുടിക്കുകയും മറ്റുള്ളവർക്ക് അമൃത് നൽകുകയും ചെയ്‌തു. അതുകൊണ്ടാണ് നീലകണ്‌ഠൻ എന്ന് അദ്ദേഹം അറിയപ്പെടുന്നത്. അതുപോലെതന്നെ, രാമന്‍റെ ജീവിതം എപ്പോഴും പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു. ഓരോ ചുവടിലും അദ്ദേഹം വിനയാന്വിതനായിരുന്നുവെന്നും മന്ത്രി മോഹൻ യാദവ് പറഞ്ഞു. അതേസമയം വിവാദ പരാമര്‍ശങ്ങളില്‍ ഇതുവരെ മന്ത്രി വിശദീകരണം നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.