ഭോപ്പാൽ: സാമൂഹിക മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്‌മൃതി ഇറാനിക്കുമെതിരെ മോശം പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് പൊലീസ്. പ്രാദേശിക ബിജെപി നേതാവായ ചേതന്‍ ശർമ ശനിയാഴ്ചയാണ് ഉജ്ജൈൻ സ്വദേശിയായ ഗോവർധന്‍ നഗറിനെതിരെ പൊലീസിൽ പരാതി നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചില ആക്ഷേപകരമായ കമന്‍റുകളോടൊപ്പം എഡിറ്റുചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചതായി ബിജെപി നേതാവ് പരാതിയിൽ പറഞ്ഞു.
Also read: വൈ എസ് ആർ തെലങ്കാന 'വെറും ഒരു എന്‍ജിഒ': രേവന്ത് റെഡ്ഡി
പരാതിയുടെ അടിസ്ഥാനത്തിൽ നഗറിനെ അറസ്റ്റ് ചെയ്യുകയും ഐടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.