ചെന്നൈ: ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയ്ക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചെന്നൈയിലെ സി.ഐ.ടി കോളനിയിലെ വസതിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ് അവര്‍.
ഡി.എം.കെയുടെ താരപ്രചാരകയായ കനിമൊഴി ഒരുമാസത്തിലധികമായി സജീവമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്.