ETV Bharat / bharat

കൊവിഡ് വ്യാപനം : കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മധ്യപ്രദേശ്

ഇൻഡോറിലും ഭോപ്പാലിലും ദിനംപ്രതി 300 മുതൽ 400 വരെ കൊവിഡ് കേസുകള്‍.

MP govt considering Sunday lockdown in 2-3 cities as daily COVID-19 cases rise  MP govt  Sunday lockdown  COVID-19  COVID-19 cases rise  COVID-19  കൊവിഡ് വ്യാപനം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മധ്യപ്രദേശ്  കൊവിഡ് വ്യാപനം  മധ്യപ്രദേശ്  കൂടുതല്‍ നിയന്ത്രണങ്ങള്‍  കൊവിഡ്  ഭോപ്പാല്‍
കൊവിഡ് വ്യാപനം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മധ്യപ്രദേശ്
author img

By

Published : Mar 24, 2021, 7:07 AM IST

Updated : Mar 24, 2021, 3:34 PM IST

ഭോപ്പാല്‍: കൊവിഡ് വ്യാപന സാഹചര്യത്തില്‍ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. തലസ്ഥാനമായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ അടച്ചിടാനാണ് ആലോചന. വൈറസ് പടരാതിരിക്കാൻ സർക്കാരിന്‍റെ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇൻഡോറിലും ഭോപ്പാലിലും ദിനംപ്രതി 300 മുതൽ 400 വരെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വേഗതയിൽ കേസുകൾ വർധിച്ചാല്‍ മുന്‍പത്തെ അവസ്ഥയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പുതിയ കേസുകളും 199 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Last Updated : Mar 24, 2021, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.