ദിൻഡോരി (മധ്യപ്രദേശ്): കനത്ത ജലക്ഷാമത്തില്‍ വലഞ്ഞ് ദിൻഡോരി ജില്ലയിലെ ഘുസിയ ഗ്രാമവാസികള്‍. വറ്റിപ്പോയ കിണറുകളില്‍ ഇറങ്ങിയാണ് നിലവില്‍ ആവശ്യത്തിനുള്ള വെള്ളം പ്രദേശവാസികള്‍ ശേഖരിക്കുന്നത്. മേഖലയിലെ എല്ലാ കിണറുകളും വറ്റിയ സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള കിണറുകളില്‍ നിന്ന് കാല്‍നടയായാണ് ഗ്രാമവാസികള്‍ വെള്ളം കൊണ്ടുവരുന്നത്.
മേഖലയിലെ മൂന്ന് കിണറുകളിലും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ് നിലവില്‍. വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടുപടിയുണ്ടായിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പ്രശ്‌നത്തിന് പപരിഹാരം ഉണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തെണ്ടെന്നാണ് നാട്ടുകാരുടെ തീരുമാനം.