ഭോപ്പാൽ : കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പാകിസ്ഥാനിലേക്ക് പോകണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ദിഗ്‌വിജയ് സിങിന് പ്രത്യേക കേൾവി ശേഷിയുണ്ട്. ആളുകളുടെ മനസിലുള്ളത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും മന്ത്രി പരിഹസിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ജിവജിഗഞ്ച് പ്രദേശത്ത് മുഹറം ഘോഷയാത്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവം വ്യാജമാണ്. പൊലീസ് വസ്തുതകള്‍ കണ്ടെത്തണമെന്നും കേസിലെ നടപടികൾ പൊലീസ് ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.
'ദിഗ്‌വിജയ് സിങ് പാകിസ്ഥാന്‍റെ സ്ലീപ്പർ സെല്‍'
ഇതിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ഭീകരവാദത്തെ പിന്തുണച്ച് ഉയരുന്ന മുദ്രാവാക്യങ്ങളിൽ അദ്ദേഹം വ്യത്യസ്തമായ ഒന്നാണ് കേൾക്കുന്നതെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ആരോപിച്ചു.
-
फेक न्यूज़ के आधार पर “क़ाज़ी साहब ज़िंदाबाद” को “ पाकिस्तान ज़िंदाबाद” बता कर कई लोगों पर मुक़दमे दायर हो गए। मप्र पुलिस को कार्रवाई करने के पूर्व वास्तविकता का पता लगा लेना चाहिए था। यदि गिरफ़्तारी हुई है तो प्रकरण वापस लेना चाहिए। https://t.co/a1ysNZUkFt
— digvijaya singh (@digvijaya_28) August 22, 2021 " class="align-text-top noRightClick twitterSection" data="
">फेक न्यूज़ के आधार पर “क़ाज़ी साहब ज़िंदाबाद” को “ पाकिस्तान ज़िंदाबाद” बता कर कई लोगों पर मुक़दमे दायर हो गए। मप्र पुलिस को कार्रवाई करने के पूर्व वास्तविकता का पता लगा लेना चाहिए था। यदि गिरफ़्तारी हुई है तो प्रकरण वापस लेना चाहिए। https://t.co/a1ysNZUkFt
— digvijaya singh (@digvijaya_28) August 22, 2021फेक न्यूज़ के आधार पर “क़ाज़ी साहब ज़िंदाबाद” को “ पाकिस्तान ज़िंदाबाद” बता कर कई लोगों पर मुक़दमे दायर हो गए। मप्र पुलिस को कार्रवाई करने के पूर्व वास्तविकता का पता लगा लेना चाहिए था। यदि गिरफ़्तारी हुई है तो प्रकरण वापस लेना चाहिए। https://t.co/a1ysNZUkFt
— digvijaya singh (@digvijaya_28) August 22, 2021
'ഖാസി സാഹിബ് സിന്ദാബാദ്', പാകിസ്ഥാൻ സിന്ദാബാദ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഘോഷയാത്രയില്‍ ഉയര്‍ന്നുവെന്നാണ് പൊലീസ് ഉന്നയിക്കുന്നത്.
അതേസമയം, ദിഗ്‌വിജയ് സിങ് പാകിസ്ഥാന്‍റെ സ്ലീപ്പർ സെല്ലാണ്. ഐ.എസിന്‍റെ ഏജന്‍റായി പ്രവർത്തിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും ആരോപിച്ചു.