ETV Bharat / bharat

ഒരാൾ കള്ളം പറയുകയാണെങ്കിൽ, അത് മറ്റൊരാളുടെ ജീവിതത്തെ നശിപ്പിക്കും; ഗുസ്‌തി താരങ്ങൾക്കെതിരെ പരോക്ഷമായി ബ്രിജ് ഭൂഷൺ - brij bhushan

ഉത്തർ പ്രദേശിലെ ഗോണ്ടയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് ബ്രിജ് ഭൂഷൺ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്‌തി താരങ്ങൾ നൽകിയ അന്ത്യശാസനത്തിന്‍റെ അവസാന ദിനം ഇന്ന്.

ബ്രിജ് ഭൂഷൺ  ഗുസ്‌തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ  ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിൽ  ജന്തർ മന്ദർ  ഗുസ്‌തി താരങ്ങളുടെ സമരം  mp brij bhushan singh against wrestlers  mp brij bhushan  mp brij bhushan  wrestlers protest  brij bhushan  brij bhushan against wrestlers
ബ്രിജ് ഭൂഷൺ
author img

By

Published : May 21, 2023, 2:49 PM IST

ഗോണ്ട : ഡൽഹിയിലെ ജന്തർ മന്ദറിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിലും പൊതുപരിപാടികളിൽ പങ്കെടുത്ത് ബ്രിജ് ഭൂഷൺ. ഉത്തർ പ്രദേശിലെ ഗോണ്ടയിലെ വിവിധ പരിപാടികളിലാണ് ബ്രിജ് ഭൂഷൺ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരത്തെ കുറിച്ചും ബ്രിജ് ഭൂഷൺ പരോക്ഷമായി പറഞ്ഞു. 'ഒരാൾ കള്ളം പറയുകയാണെങ്കിൽ, അത് മറ്റൊരാളുടെ ജീവിതത്തെ നശിപ്പിക്കും, ഞാൻ പറയുന്നതിന്‍റെ സൂചന എന്തെന്ന് മനസിലാക്കൂ', എന്നായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്.

ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഓരോ മണിക്കൂറിലും 200-ലധികം യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ബ്രിജ് ഭൂഷൺ പറഞ്ഞു. ഇതിനിടയിൽ ജൂൺ അഞ്ചിന് അയോധ്യയിലേക്ക് മാർച്ച് നടത്തണമെന്നും ബ്രിജ് ഭൂഷൺ എംപി ആഹ്വാനം ചെയ്‌തു.

അയോധ്യയിൽ നടക്കുന്ന പൊതുബോധവത്‌കരണ റാലി സംബന്ധിച്ച് അദ്ദേഹം ജനങ്ങളിൽ നിന്ന് ജനകീയ പിന്തുണ തേടി. ജൂൺ അഞ്ചിന് അയോധ്യയിലെ രാംകഥ പാർക്കിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാർ ഉണ്ടാകും. വിശുദ്ധരുടെ ആഹ്വാനപ്രകാരം 11 ലക്ഷം പേരെങ്കിലും അവിടെ ഒത്തുചേരും. സന്ന്യാസിമാർ അന്ന് സംസാരിക്കും. രാജ്യം മുഴുവൻ അത് കേൾക്കും.

വിശുദ്ധന്മാർ എന്ത് സംസാരിച്ചാലും അത് നമ്മൾക്ക് വേണ്ടിയും നമ്മളുടെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി മാത്രമേ സംസാരിക്കൂ എന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. തങ്ങളുടെ ശബ്‌ദം ആർക്കും നിഷേധിക്കാം, പക്ഷേ രാജ്യത്തെ വിശുദ്ധന്മാരുടെ ശബ്‌ദം അടിച്ചമർത്താൻ ആർക്കും കഴിയില്ലെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലിനെ കുറിച്ചും ബ്രിജ് ഭൂഷൺ ശരൺ സിംഗ് പരാമർശിച്ചു. '2014 ൽ തന്നെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ താൻ ആഗ്രഹിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബഹ്‌റൈച്ചിൽ വച്ച് അമിത് ഷായെ കണ്ട് ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹം തന്നെ വിരമിക്കാൻ അനുവദിച്ചില്ല. നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

അതേസമയം, റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും. പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരം ഉൾപ്പടെ ഏഴ് വനിത ഗുസ്‌തിക്കാരാണ് ലൈംഗികാരോപണം ഉന്നയിച്ച് ബ്രിജ് ഭൂഷണെതിരെ രംഗത്ത് എത്തിയത്. ഏപ്രിൽ 23 മുതലാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ ഗുസ്‌തി താരങ്ങൾ വീണ്ടും സമരം ആരംഭിച്ചത്. ബ്രിജ് ഭൂഷണെതിരെ സാമ്പത്തിക ക്രമക്കേടുകളും താരങ്ങൾ ആരോപിക്കുന്നുണ്ട്.

നേരത്തെ ഗുസ്‌തി താരങ്ങളുടെ പരാതി അന്വേഷിക്കുമെന്നും നടപടി ഉണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിച്ചത്. എന്നാല്‍ അധികൃതര്‍ നല്‍കിയ വാക്ക് പാലിക്കപ്പെടാതായതോടെ മൂന്ന് മാസത്തിന് ശേഷം വീണ്ടും ഗുസ്‌തി താരങ്ങള്‍ സമരം പുനരാരംഭിക്കുകയായിരുന്നു. സമ്മര്‍ദം ശക്തമായതോടെ ബ്രിജ് ഭൂഷണെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ അറസ്റ്റുള്‍പ്പെടെയുള്ള ഒരു നടപടികളും ഉണ്ടായില്ല. നീതി ലഭിക്കാതെ പിന്നോട്ടില്ല എന്നാണ് ഗുസ്‌തി താരങ്ങളുടെ നിലപാട്.

Also read : 'അവരുടെ പോരാട്ടം തുടരട്ടെ...'; ഗുസ്‌തി താരങ്ങളുടെ സമരത്തില്‍ സൗരവ് ഗാംഗുലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.