ETV Bharat / bharat

മുഖ്യമന്ത്രിമാരായി അധികാരമേറ്റ് വിഷ്‌ണുദേവ് സായിയും മോഹന്‍ യാദവും; ചടങ്ങിന് സാക്ഷിയായി പ്രധാനമന്ത്രി - മധ്യപ്രദേശ് മോഹന്‍ യാദവ്

Oath Ceremony Of CM: മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇനി പുതിയ മുഖ്യമന്ത്രിമാര്‍. വിഷ്‌ണുദേവ് സായിയും മോഹന്‍ യാദവും അധികാരമേറ്റു. സത്യപ്രത്ജ്ഞ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയും കേന്ദ്ര നേതാക്കളും.

Madhya Pradesh Chhattisgarh Chief Ministers to take oath  MP And Chhattisgarh CMs Oath  Oath Ceremony Of CM  മധ്യപ്രദേശ് മുഖ്യമന്ത്രി  ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി  വിഷ്‌ണുദേവ് സായ്‌  ഛത്തീസ്‌ഗഡ് വിഷ്‌ണുദേവ് സായ്‌  മധ്യപ്രദേശ് മോഹന്‍ യാദവ്  പ്രധാനമന്ത്രി നരേന്ദ്ര മോദി
Oath Of CM's Mohan Yadav and Vishnu Deo Sai; PM Modi Attended Ceremonies
author img

By ETV Bharat Kerala Team

Published : Dec 13, 2023, 10:26 PM IST

ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്‌തതിന് പിന്നാലെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രിയായി വിഷ്‌ണു ദേവ് സായിയും സത്യപ്രതിജ്ഞ ചെയ്‌തു. മധ്യപ്രദേശില്‍ ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ള, ജഗ്‌ദിഷ്‌ ദേവ്‌ദ എന്നിവരും അധികാരമേറ്റു. അതേസമയം ഛത്തീസ്‌ഗഡില്‍ അരുണ്‍ സാവോയും വിജയ്‌ ശര്‍മയുമാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റത്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ ഡിസംബര്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും (Oath Ceremony Of CM).

റായ്‌പൂരിലെ സയന്‍സ് കോളജ് മൈതാനത്താണ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായിയുടെ സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാരായ അമിത്‌ ഷാ, നിതിന്‍ ഗഡ്‌കരി എന്നിവരും റായ്‌പൂരിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര നേതാക്കള്‍ക്ക് പുറമെ ഏതാനും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു (MP And Chhattisgarh CM's Oath ).

1990 മുതല്‍ ബിജെപിയുടെ പ്രമുഖ ഗോത്ര നേതാക്കന്മാരില്‍ ഒരാളായിരുന്നു ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ വിഷ്‌ണു ദേവ് സായി. ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഛത്തീസ്‌ഗഡിലെ കുങ്കുരിയില്‍ നിന്നും 87,604 വോട്ടുകള്‍ക്കാണ് ഇത്തവണ വിഷ്‌ണു ദേവ് സായി വിജയം കൊയ്‌തത് (Mohan Yadav and Vishnu Deo Sai).

മധ്യപ്രദേശ് നയിക്കാന്‍ മോഹന്‍ യാദവ്: മധ്യപ്രദേശ് ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ മംഗുഭായ്‌ പട്ടേല്‍ സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നിതിന്‍ ഗഡ്‌കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും പങ്കെടുത്തു. കൂടാതെ മുന്‍ മുഖ്യമന്ത്രിയായ ശിവരാജ്‌ സിങ് ചൗഹാനും ചടങ്ങിന് എത്തിയിരുന്നു (PM Modi In Raipur).

മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നും മൂന്ന് തവണ എംഎല്‍എയായ വ്യക്തിയാണ് മോഹന്‍ യാദവ്. മാത്രമല്ല മധ്യപ്രദേശിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ നേരത്തെ നാല് തവണ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനെ മാറ്റിയാണ് ഇത്തവണ പുതിയ മുഖ്യമന്ത്രി യാദവിനെ തെരഞ്ഞെടുത്തത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്ന യാദവിനെ മന്ത്രിസഭ കക്ഷി യോഗത്തില്‍ ഐക്യകണ്‌ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു (PM Modi In Bhopal).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.