ETV Bharat / bharat

ടൈം മാനേജ്‌മെന്‍റ് പഠിക്കാനുള്ള ഏറ്റവും നല്ല സ്രോതസാണ് നമ്മുടെ അമ്മമാര്‍ എന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി - ടൈംമാനേജ്‌മെന്‍റില്‍ മോദി

പരീക്ഷാപേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ടൈം മാനേജ്‌മെന്‍റ് നടത്തുന്നതിന്‍റെ മികച്ച ഉദാഹരണങ്ങളാണ് നമ്മുടെ അമ്മമാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്

Modi on mother  example of good time management  PM Modi during Pariksha pe Charcha  mother time management skills  വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി  പരീക്ഷാപേ ചര്‍ച്ച  ടൈംമാനേജ്‌മെന്‍റില്‍ മോദി  പരീക്ഷാപേ ചര്‍ച്ചയില്‍ അമ്മമാരെ കുറിച്ച് മോദി
Narendra Modi
author img

By

Published : Jan 27, 2023, 5:20 PM IST

ന്യൂഡല്‍ഹി: സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പഠിക്കാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ അമ്മമാരെ നിരീക്ഷിക്കലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'പരീക്ഷ പേ ചര്‍ച്ചയില്‍' ടൈം മാനേജ്‌മെന്‍റിനെ കുറിച്ചുള്ള ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരമ്മയ്‌ക്ക് അവര്‍ ചെയ്യുന്ന ജോലി ഒരു ഭാരമായി ഒരിക്കലും തോന്നില്ല.

അമ്മമാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വളരെ ശ്രദ്ധയോടെയായിരിക്കും. അവര്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കാണുകയും അതിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ എല്ലായ്‌പ്പോഴും ഒരു ഡയറി കരുതണം. ചെയ്‌ത കാര്യവും ചെയ്യാന്‍ ബാക്കിയുള്ള കാര്യവും അതില്‍ കുറിച്ച് വയ്‌ക്കണം.

ആദ്യത്തെ 30 മിനിട്ട് ഏറ്റവും പ്രയാസമുള്ള വിഷയം പഠിക്കാനായി മാറ്റിവയ്‌ക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ആ വിഷയത്തോട് ക്രമേണ നിങ്ങള്‍ക്ക് താത്‌പര്യം ഉണ്ടാകും. ഏറ്റവും എളുപ്പമുള്ള വിഷയങ്ങള്‍ ടൈംടേബിളില്‍ അവസാനമായി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.

പഠനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലും സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. നമ്മള്‍ ചെയ്യുന്ന ജോലിയില്‍ മുഷിപ്പ് നമുക്ക് ഉണ്ടാവാന്‍ പാടില്ല. നല്ല ആസുത്രണത്തോടെ നമ്മുടെ ജോലി ശരിയായി ചെയ്യുകയാണെങ്കില്‍ ആ ജോലി നിങ്ങള്‍ക്ക് വളരെ എളുപ്പമാകും.

അങ്ങനെ വരുമ്പോള്‍ ആ ജോലി നിങ്ങളെ ഒരിക്കലും മുഷിപ്പിക്കുകയോ തളര്‍ത്തുകയോ ചെയ്യില്ല. ഒരു ജോലിയുടെ മൈക്രോ മാനേജ്‌മെന്‍റ് എങ്ങനെ നടത്തണമെന്ന് നമുക്ക് അമ്മമാരില്‍ നിന്ന് പഠിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ആശയത്തില്‍ ഉരുതിരിഞ്ഞ ഒരു സംവാദ പരിപാടിയാണ് പരീക്ഷപേ ചര്‍ച്ച. രാജ്യത്ത് നിന്നും വിദേശത്ത് നിന്നുമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയില്‍ തയ്യാറെടുക്കുന്നതിനെ സംബന്ധിച്ചും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമുള്ള കാര്യങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി പരീക്ഷാപേ ചര്‍ച്ചയില്‍ സംവദിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.