ETV Bharat / bharat

ആണ്‍കുട്ടികളില്ല, ബന്ധുക്കളുടെ പരിഹാസം; മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി മാതാവ് - കൊലപ്പെടുത്തി

ബിഹാറിലെ ബക്‌സർ ജില്ലയിലാണ് 10 വയസിൽ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്

Bihar latest news  bihar murder case  Bihar Crime news  പെണ്‍കുട്ടികളെ മാതാവ് കഴുത്ത് ഞെരിച്ച്  കൊല  കൊലപ്പെടുത്തി  ഭർതൃവീട്ടുകാർ
ആണ്‍കുട്ടികളില്ല, ബന്ധുക്കളുടെ പരിഹാസം; മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി മാതാവ്
author img

By

Published : Sep 2, 2022, 7:40 PM IST

ബക്‌സർ(ബിഹാർ): ആണ്‍കുട്ടികള്‍ ഉണ്ടാവാത്തതിലുള്ള വിഷമത്തിൽ മൂന്ന് പെണ്‍മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ്. ബിഹാറിലെ ബക്‌സർ ജില്ലയിലെ ഗായ് ഘട്ട് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കുട്ടികളുടെ മാതാവ് പിങ്കി ദേവിയെ പൊലീസ് പിടികൂടി. പൂനം കുമാരി (10), റൂണി കുമാരി (8), ബബ്ലി കുമാരി (3) എന്നീ കുട്ടികളെയാണ് ഇവർ കൊലപ്പെടുത്തിയത്.

ഒരു മകനില്ലാത്തതിൽ പിങ്കി ഏറെ അസ്വസ്ഥയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഇതേ ചൊല്ലി ബന്ധുക്കൾ ഇവരെ പരിഹസിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് പിങ്കി മക്കളെ കൊലപ്പെടുത്തിയത്. അതേസമയം മക്കൾക്ക് കറുത്ത നിറമായതിനാലാണ് പിങ്കി അവരെ കൊലപ്പെടുത്തിയതെന്ന് ഭർതൃവീട്ടുകാർ ആരോപിച്ചു.

'കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം നൽകിയ ശേഷം അവൾ മൂന്ന് കുട്ടികളെയും വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ ചായ കുടിക്കാൻ വിളിച്ചപ്പോൾ പെൺകുട്ടികൾ പുറത്തുവന്നില്ല. തുടർന്ന് ചെന്ന് നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്', പിങ്കിയുടെ അമ്മായിയമ്മ ഹിരമുനി ദേവി പറഞ്ഞു.

അതേസമയം ആണ്‍കുട്ടികൾ ഇല്ലാത്തതിലുള്ള വിഷമത്തിലാണ് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ പിങ്കി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.