ETV Bharat / bharat

വിവാഹേതര ബന്ധം നിലനിർത്താൻ കുഞ്ഞിനെ കൊലപ്പെടുത്തി; 38 കാരി പിടിയില്‍ - നീലഗിരി ഇന്നത്തെ വാര്‍ത്ത

ഉദഗൈ വാഷർമെൻപേട്ട് സ്വദേശിനിയായ പ്രതിയെ ഊട്ടി ബി വണ്‍ പൊലീസാണ് കസ്‌റ്റഡിയിലെടുത്തത്

വിവാഹേതര ബന്ധം നിലനിർത്താൻ കുഞ്ഞിനെ കൊലപ്പെടുത്തി യുവതി  കുഞ്ഞിനെ കൊന്ന യുവതി ഊട്ടി ബി വണ്‍ പൊലീസിന്‍റെ പിടിയില്‍  Extramarital affairs Mother killed child culprit arrested  38 lady arrested for killed child  നീലഗിരി ഇന്നത്തെ വാര്‍ത്ത  neelagiri todays news
വിവാഹേതര ബന്ധം നിലനിർത്താൻ കുഞ്ഞിനെ കൊലപ്പെടുത്തി; 38 കാരി പിടിയില്‍
author img

By

Published : Mar 25, 2022, 9:52 PM IST

നീലഗിരി: വിവാഹേതര ബന്ധം നിലനിർത്താൻ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉദഗൈ വാഷർമെൻപേട്ട് സ്വദേശിനി ഗീതയെ (38) ഊട്ടി ബി വണ്‍ പൊലീസാണ് കസ്‌റ്റഡിയിലെടുത്തത്. ശ്വാസം മുട്ടിയാണ് ഒരു വയസുള്ള കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഫെബ്രുവരി 14-ന് ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് കുട്ടി മരിച്ചത്. മരണം സംഭവിച്ചത് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ, കുട്ടിയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല.

സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഇതില്‍, തെറ്റിദ്ധാരണ മൂലം പ്രതി ഭർത്താവിനെ ഉപേക്ഷിച്ചെന്നും ശേഷം മറ്റൊരാളുമായി വിവാഹേതര ബന്ധം പുലർത്തിയെന്നും കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന യുവതി നിരവധി പേരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു.

ALSO READ: വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

കുട്ടി തന്‍റെ സ്വൈര്യജീവിതത്തിന് ഒരു തടസമായി തോന്നിയതിനെ തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടിയ്‌ക്ക് മര്‍ദനമേറ്റെന്നും ഭക്ഷണവും മദ്യവും അമിതമായി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നതില്‍ വ്യക്തത വരുത്താന്‍ യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.