ETV Bharat / bharat

മകനെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ - സിസിടിവി ദൃശ്യങ്ങൾ

ബംഗളൂരുവില്‍ ദന്തഡോക്‌ടറായ യുവതി മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു.

A mother killed her child in Bengaluru  mother killed child in Bengaluru  മകനെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി  ബെംഗളുരു അമ്മ മകനെ കൊലപ്പെടുത്തി  മാനസിക വെല്ലുവിളിയുള്ള മകനെ കൊലപ്പെടുത്തി  സിലിക്കൺ സിറ്റി  സിസിടിവി ദൃശ്യങ്ങൾ  ദന്തഡോക്‌ടർ മകനെ കൊലപ്പെടുത്തി
മാനസിക വെല്ലുവിളിയുള്ള മകനെ അമ്മ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി
author img

By

Published : Aug 5, 2022, 3:51 PM IST

ബെംഗളുരു: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി അമ്മ. ബംഗളൂരു സിലിക്കൺ സിറ്റിയിലുള്ള സമ്പംഗി രാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്‍റിൽ ഓഗസ്റ്റ് 4നാണ് സംഭവം. ദന്തഡോക്‌ടറായ സുഷം എന്ന സ്ത്രീയാണ് അഞ്ച് വയസുകാരനായ മകനെ മുകൾനിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയത്.

മാനസിക വെല്ലുവിളിയുള്ള മകനെ അമ്മ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി

ശേഷം ഇവരും മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. എന്നാൽ സമീപത്തെ വീടുകളിലുണ്ടായിരുന്നവർ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൂന്ന് മാസങ്ങൾക്ക് മുൻപ് യുവതി മകനെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നു. പക്ഷേ കുട്ടിയുടെ അച്ഛൻ കിരൺ മകനെ കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് കുട്ടിയുടെ അച്ഛൻ.

കിരണിന്‍റെ പരാതിയിൽ സുഷത്തിനെതിരെ സമ്പംഗി രാമ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.