കൊൽക്കത്ത: ചൈനീസ് സൈബർ ചാരനായി ഹാൻ ജുൻവെ മാത്രമല്ല, ഹാൻ ജുൻവെയെ പോലെയുള്ള മറ്റ് പല ചൈനീസ് ചാരന്മാരും ഇന്തോ-ബംഗ്ലദേശ് അതിർത്തിയിലെ ഗ്രാമപ്രദേശങ്ങളിൽ സജീവമാണെന്ന് സംശയമുന്നയിച്ച് അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) പ്രത്യേക രഹസ്യാന്വേഷണ വിഭാഗം (എസ്‌ഐയു). ഇതിനെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിച്ച് ബിഎസ്‌എഫ് വിഭാഗം.
ഇതിനായി അതിർത്തികളിൽ മുള്ളുവേലികളും ഉയർന്ന ശേഷിയും നിലവാരവുമുള്ള സിസിടിവി കാമറകളും സ്ഥാപിക്കും. ബിഎസ്‌എഫ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സസസ്ത്ര സീമ ബാൽ (എസ്എസ്ബി) എന്നിവരുടെ പ്രധാന വിവരങ്ങൾ ഹാക്ക് ചെയ്ത് ചൈനീസ് അധികാരികൾക്ക് കൈമാറുകയായിരുന്നു ഹാനിന്‍റെ ലക്ഷ്യമെന്നാണ് എസ്‌ഐയുവിന് ലഭ്യമായ വിവരങ്ങൾ.
Also Read: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം
വിദൂര അതിർത്തി പ്രദേശങ്ങളിൽ ശരിയായ പരിശോധനാ സൗകര്യങ്ങളുടെ അഭാവം ചൈനീസ് സൈബർ ചാരന്മാർ പ്രയോജനപ്പെടുത്തുകയാണെന്ന് ബിഎസ്എഫ് ബംഗാൾ ഘടകം വക്താവ് എസ്.എസ് ഗുലിയാർ ഇടിവി ഭാരതിനോട് പറഞ്ഞു. ഹാനിന്‍റെ ശരീരത്തിൽ മൈക്രോചിപ്പുകൾ സ്ഥാപിച്ചിരിക്കാമെന്നും ഡിഎൻഎ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും എസ്‌ഐയു അധികൃതർ പറഞ്ഞു. മറ്റ് സൈബർ ചാരന്മാരുമായി ഹാനിന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും ഹാനിന്‍റെ പാസ്‌വേഡ് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഗുലിയാർ പറഞ്ഞു.