ETV Bharat / bharat

മൂസേവാല കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ഹരിയാന പൊലീസ് അറസ്റ്റ് ചെയ്‌ത ഇരുവര്‍ക്കും സിദ്ദു മുസേവാല കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് നിഗമനം.

Sidhu Moose Wala murder case  gangster Lawrence Bishnoi  gangster Goldy Brar  people linked to gangster Lawrence Bishnoi arrested in Haryana  Moga police in Punjab  മുസേവാലയുടെ കൊലപാതകം  ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള രണ്ട് പേർ പിടിയിൽ  മൂസേവാല കൊലക്കേസ്  ഗുണ്ടാസംഘം ഗോൾഡി ബ്രാർ
മൂസേവാല കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
author img

By

Published : Jun 3, 2022, 9:39 PM IST

Updated : Jun 3, 2022, 10:58 PM IST

ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതി ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍. ഹരിയാനയിലെ ഫത്തേബാദില്‍ നിന്ന് വെള്ളിയാഴ്‌ചയാണ് മോഗ പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. മൂസേവാലയുടെ കൊലപാതകത്തില്‍ ഇരുവരുടെയും പങ്ക് എന്താണെന്ന് പൊലീസ് അന്വേഷിക്കും.

നഗരത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിന്‍റെ ഭാഗമായി ഇവിടെയുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേരും പിടിയിലായത്. പരിശോധനയില്‍ വാഹനത്തില്‍ ഒന്നിലധികം പേരുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഫത്തേബാദില്‍ പൊലീസ് സംഘം പരിശോധന തുടരുകയാണ്.

അറസ്റ്റിലായ ഇരുവരെയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. മൂസേവാല കൊലപതകത്തിലെ മുഖ്യപ്രതി ലോറന്‍സ് ബിഷ്ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ചോദ്യം ചെയ്യുന്നതിനിടെ ബിഷ്‌ണോയി പറഞ്ഞിരുന്നു.

also read: 'സിദ്ദു മൂസേവാല വധത്തില്‍ പ്രതികാരം ചെയ്യും'; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുണ്ടാസംഘം

Last Updated : Jun 3, 2022, 10:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.