ETV Bharat / bharat

മൺസൂൺ : വരും ദിനങ്ങളില്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്

ജൂൺ 15, 16 തീയതികളിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകും.

Monsoon rain  Monsoon  southwest monsoon  heavy rainfall  India Meteorological Department  thunderstorm  Rain lashes states  rain  southwest monsoon  southwest monsoon in india  odisha rain  mumbai rain  മൺസൂൺ  കനത്ത മഴ  മഴ  തെക്കു പടിഞ്ഞാറൻ മൺസൂൺ
മൺസൂൺ
author img

By

Published : Jun 14, 2021, 9:38 AM IST

ന്യൂഡൽഹി : ജൂൺ മൂന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്‌ചയോടെ മൺസൂൺ ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ജമ്മുകശ്‌മീർ, ലഡാക്ക്, ഹരിയാന, ഛണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിക്കും.

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മൺസൂൺ ഡൽഹിയിലെത്താൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ 15, 16 തീയതികളിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകും.

യമുനാനഗർ, കുരുക്ഷേത്ര, കൈതാൽ, കർണാൽ, പാനിപ്പത്ത്, ഗന്നൂർ, ഫത്തേഹാബാദ്, ബർവാല, നർവാന, അസന്ദ്, സഫിഡോൺ, ജിന്ദ്, ഗോഹാന, ഹിസാർ എന്നീ സ്ഥലങ്ങളിൽ ഞായറാഴ്‌ച പെയ്‌ത കനത്ത മഴയോടൊപ്പം കാറ്റും ഉണ്ടായിരുന്നു.

Also Read:വെള്ളപ്പൊക്ക സാധ്യതാമേഖലകൾ സന്ദർശിച്ച്‌ അസം ജലവിഭവ മന്ത്രി

ഒഡിഷയിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒഡിഷ, ജാർഖണ്ഡ്,എന്നിവിടങ്ങളിലും ഛത്തീസ്‌ഗഡിന്‍റെ വിവിധ ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകും. മഹാനദി, ഡെൽറ്റ പ്രദേശങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.