ETV Bharat / bharat

വീട്ടിലിരുന്ന് ചായകുടിക്കവെ കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിച്ചു; വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

ആന്ധ്രയിലെ പല്‍നാട് ജില്ലയില്‍ വീട്ടിലിരുന്ന് ചായകുടിക്കവെ കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടര്‍ന്ന് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

Monkey  Old woman  Andhra pradesh  Palnadu  tea  കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിച്ചു  വൃദ്ധക്ക് ദാരുണാന്ത്യം  വൃദ്ധ  ആന്ധ്രയിലെ പല്‍നാട്  പല്‍നാട്  ആന്ധ്രാ പ്രദേശ്  കുരങ്ങ്  ഷെയഖ് നാഗൂര്‍ ബി  നാഗൂര്‍  ചായ  ആശുപത്രി
വീട്ടിലിരുന്ന് ചായകുടിക്കവെ കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിച്ചു; വൃദ്ധക്ക് ദാരുണാന്ത്യം
author img

By

Published : Nov 6, 2022, 7:53 PM IST

പല്‍നാട് (ആന്ധ്രാപ്രദേശ്): കുരങ്ങന്മാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വൃദ്ധ മരിച്ചു. ആന്ധ്രയിലെ പല്‍നാട് ജില്ലയിലുള്ള ചിലക്കലൂരിപേട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഷെയഖ് നാഗൂര്‍ ബി (68) ആണ് കുരങ്ങന്മാര്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ ഇന്നലെ (05.11.2022) ഇവര്‍ മരിക്കുകയായിരുന്നു.

വ്യാഴാഴ്‌ച വീട്ടിലിരുന്ന് ചായ കുടിക്കവെയാണ് ഷെയഖ് നാഗൂര്‍ ബിയെ കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഇവരുടെ വലത് കൈമുട്ടിന് സാരമായ പരിക്കേറ്റു. തുടര്‍ന്ന് ഇവരെ മകള്‍ മസ്‌താന്‍ ബി ചിലക്കലൂരിപേട്ട ടൗണിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം വളരെ ദുഃഖിതയായി കാണപ്പെട്ട നാഗൂര്‍ ബി ഇന്നലെ മരിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും കുരങ്ങ് പിടിത്തതിലെ മുനിസിപ്പാലിറ്റിയുടെ അനാസ്ഥയെ ചോദ്യം ചെയ്‌ത് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.