താനെ (മഹാരാഷ്‌ട്ര) : ഓണ്‍ലൈന്‍ ടാസ്‌കിനായി (online task) പണമിടപാട് നടത്തണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ (cyber scammers) 66കാരന്‍റെ കയ്യില്‍ നിന്നും 17 ലക്ഷം തട്ടിയെടുത്തതായി പരാതി. മുംബൈയിലെ (mumbai) നവിയിലാണ് (navi) സംഭവം. പരാതിയെ തുടര്‍ന്ന് നെറൂല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഒരു പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയുടെ (e commerce company) പ്രതിനിധികളാണെന്ന് അറിയിച്ച് നാല് പേര്‍ പല ദിവസങ്ങളിലായി പരാതിക്കാരന്‍റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വ്യത്യസ്‌ത ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാനായിരുന്നു ഇവര്‍ നിര്‍ദേശിച്ചത്. ഇത് വിശ്വസിച്ച ഇയാള്‍ ഏപ്രില്‍ മുതല്‍ മെയ് മാസം വരെ പല തവണകളായി തട്ടിപ്പുകാര്‍ക്ക് 17 ലക്ഷം രൂപ കൈമാറി.
താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെ ഇയാള്‍ തട്ടിപ്പുകാര്‍ക്ക് തുക കൈമാറുന്നത് നിര്‍ത്തിയിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് 420(വഞ്ചന) cheating, 34(പൊതുവായ ഉദ്ദേശം) common intention തുടങ്ങി ഐപിസിയിലെ indian penal code ഉചിതമായ വകുപ്പുകള്‍ പ്രകാരവും ഐടി ആക്‌ട് പ്രകാരവും പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സൈബര്‍ തട്ടിപ്പുകാരുടെ വാഗ്‌ദാനങ്ങള്‍ക്ക് ഇരയാകരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി ജനങ്ങള്‍ക്ക് ബോധവത്‌കരണം നല്‍കുന്നുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരകളായി പണം നഷ്‌ടപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോടും തട്ടിപ്പ് kozhikode cyber crime: അതേസമയം, അടുത്തിടെ രാജ്യത്ത് തന്നെ അപൂർവമായ സൈബർ തട്ടിപ്പിന് കോഴിക്കോട് സ്വദേശി ഇരയായിരുന്നു. ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിച്ച നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്‌ടമായിരുന്നു. 3.5 ലക്ഷം രൂപയാണ് നഷ്‌ടമായത്.
മൂന്ന് രഹസ്യ കോഡുകളും രണ്ട് ഒടിപി കോഡും otp code ഉൾപ്പടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്‌ത ടിക്കറ്റ് കാൻസൽ ചെയ്‌തതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്. ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത സൈറ്റായ ഐആർസിടിസി വഴിയാണ് ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിച്ചത്.
എന്നാൽ ഫോണിൽ സൈറ്റ് തുറന്നപ്പോൾ സമാനമായ മറ്റൊരു വെബ്സൈറ്റും തുറന്നു. ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പറുകൾ നൽകിയതിന് പിന്നാലെ ടിക്കറ്റ് കാൻസൽ ചെയ്‌ത പണം അക്കൗണ്ടിൽ തിരിച്ച് എത്തിയതായി മെസേജും വന്നു. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 രൂപ പിൻവലിച്ചതായി കണ്ടത്, പിന്നാലെ മെസേജും വന്നു.
സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ കൂടി പിൻവലിക്കപ്പെട്ടു. ഉടൻ ബാങ്കിലെത്തി ഇയാള്‍ മാനേജർക്ക് പരാതി നൽകി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സ്ഥിര നിക്ഷേപത്തിലെ മൂന്നര ലക്ഷം രൂപയും നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. സർക്കാർ ടെക്‌നിക്കൽ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തിക്കാണ് പണം നഷ്‌ടമായത്.