നാഗ്‌പൂർ (മഹാരാഷ്ട്ര) : വിമാനത്തിൽ സഹയാത്രികയായ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ 32 കാരൻ അറസ്റ്റിൽ (Molestation on Flight- Accused Arrested at Nagpur). പൂനെ കോണ്ട്വാ സ്വദേശിയായ എൻജിനീയർ ഫിറോസ് ഷെയ്ഖാണ് (Feroze Shaikh) സോനെഗാവ് പോലീസിൻ്റെ പിടിയിലായത്. തിങ്കളാഴ്‌ച പൂനെ-നാഗ്‌പൂർ വിമാനത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ചന്ദ്രാപൂർ നിവാസിയായ 40 കാരിയായ വനിത തൻ്റെ പിതാവിൻ്റെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി നാഗ്‌പൂരിലേക്ക് പോവുകയായിരുന്നുവെന്ന് സോനെഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുന്നതിന് മുമ്പ് തന്നെ വിമാനത്തിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സിഐഎസ്എഫ് ജവാൻ ഇടപെട്ട് ഫിറോസ് ഷെയ്ഖിനെ പുറത്തിറങ്ങുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 354, 354 (എ),509 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫിറോസ് ഷെയ്ഖിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.