'മലൈക്കോട്ടെ വാലിബന്‍റെ' (Malaikottai Vaaliban) പുതിയ പോസ്‌റ്ററുമായി മോഹന്‍ലാല്‍ (Mohanlal). ഒരു സംഘട്ടനത്തിന് ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെയാണ് പുതിയ പോസ്‌റ്ററില്‍ കാണാനാവുക. സിനിമയുടെ പുതിയ പോസ്‌റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്‍റുകളാണ് മോഹന്‍ലാല്‍ പങ്കുവച്ച പോസ്‌റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Also Read: കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം; മലൈക്കോട്ടൈ വാലിബന്‍ ടീസർ എത്തി
അടുത്തിടെ 'മലൈക്കോട്ടെ വാലിബന്‍റെ' ഡിജിറ്റല്‍ സാറ്റലൈറ്റ് റൈറ്റുകള്‍ സ്വന്തമാക്കിയ വിവരവും നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറാണ് 'മലൈക്കോട്ടെ വാലിബന്‍റെ' ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും സ്വന്തമാക്കി. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം എക്‌സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി (Mohanlal Lijo Jose Pellissery movie) കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും, ഗാനവും, പ്രൊമോഷണല്‍ വീഡിയോകളും മറ്റും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ സിനിമയുടെ ടീസറും റിലീസ് ചെയ്‌തിരുന്നു. മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗ് കൂടിയുള്ളതായിരുന്നു ടീസര്‍. മോഹന്‍ലാലിന്‍റെ സംഭാഷണവും അടങ്ങിയ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ടീസറിലെ 'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' -എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
'മലൈക്കോട്ടൈ വാലിബന്‍റെ ക്യാപ്റ്റൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരു ഗംഭീരമായ കാഴ്‌ചയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതിന്‍റെ ഒരു കാഴ്‌ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും' - ടീസറിനെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.
പിഎസ് റഫീഖ് ആണ് രചന നിര്‍വഹിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങിയ സിനിമകളില്‍ പിഎസ് റഫീഖ്, ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു പിരിയഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രം 2024 ജനുവരി 25നാണ് പ്രദര്‍ശനത്തിനെത്തുക.
Also Read: ബലൂണ്‍ ലൈറ്റിംഗില്‍ ചിത്രീകരണം; ട്രെന്‍ഡായി പുന്നാര കാട്ടിലേ മേക്കിംഗ് വീഡിയോ
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, അനൂപിന്‍റെ മാക്‌സ് ലാബ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.