ETV Bharat / bharat

മോഹൻ ഭാഗവത് ഇമാമിനെ സന്ദർശിച്ചത് ഭാരത് ജോഡോ യാത്രയുടെ സ്വാധീനം മൂലം: കോൺഗ്രസ് - മദ്രസ സന്ദർശിച്ച് മോഹൻ ഭാഗവത്

ഭാരത് ജോഡോ യാത്ര ആരംഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ മോഹൻ ഭാഗവത് മദ്രസ സന്ദർശിച്ചത് യാത്രയ്ക്ക് ഗുണമുണ്ടായി എന്നാണ് അർഥമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പറഞ്ഞു.

Congress Bharat Jodo Yatra  Mohan Bhagwat meets Muslim cleric  Mohan Bhagwat Bharat Jodo Yatra  Congress leader Gourav Vallabh  RSS chief Mohan Bhagwat  All India Imam Organization president umair ilyasi  ഭാരത് ജോഡോ യാത്ര  അഖിലേന്ത്യ ഇമാം ഓർഗനൈസേഷന്‍ തലവൻ  ഇമാം ഉമൈർ അഹമ്മദ് ഇല്യാസി  ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്  മദ്രസ സന്ദർശിച്ച് മോഹൻ ഭാഗവത്  കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ്
മോഹൻ ഭാഗവത് ഇമാമിനെ സന്ദർശിച്ചത് ഭാരത് ജോഡോ യാത്രയുടെ സ്വാധീനം മൂലം: കോൺഗ്രസ്
author img

By

Published : Sep 23, 2022, 11:17 AM IST

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് അഖിലേന്ത്യ ഇമാം ഓർഗനൈസേഷന്‍ തലവൻ ഇമാം ഉമൈർ അഹമ്മദ് ഇല്യാസിയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ്. യാത്ര സ്വാധീനം ചെലുത്തിയെങ്കിൽ ത്രിവർണ പതാകയേന്തി രാഹുൽ ഗാന്ധിക്കൊപ്പം ഒരു മണിക്കൂർ യാത്രയിൽ പങ്കെടുക്കണമെന്നും ഗൗരഭ് വല്ലഭ് മോഹൻ ഭാഗവതിനോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മോഹൻ ഭാഗവത് വ്യാഴാഴ്‌ച ഇമാം ഇല്യാസിയുമായി കൂടിക്കാഴ്‌ച നടത്തിയത്. കൂടാതെ ഡൽഹിയിലെ മുസ്ലീം പള്ളിയും മദ്രസയും സന്ദർശിക്കുകയും ചെയ്‌തു.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അഹമ്മദ് ഇല്യാസി മോഹൻ ഭാഗവതിനെ 'രാഷ്‌ട്രപിതാവ്' എന്ന് വിശേഷിപ്പിച്ചത്. മോഹൻ ഭാഗവത് ആദ്യമായാണ് ഒരു മദ്രസ സന്ദർശിക്കുന്നത്. വെരും 15 ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാരത് ജോഡോ യാത്ര കൊണ്ട് ഫലമുണ്ടായി എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്ന് വല്ലഭ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യാത്ര ആരംഭിച്ചതിന് ശേഷം ബിജെപി വക്താവ് ടെലിവിഷനിലൂടെ ഗോഡ്‌സെ മൂർദാബാദ് എന്ന് പറഞ്ഞു. മോഹൻ ഭാഗവത് ഇതരമതത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽ പോയി. ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. യാത്ര പൂർത്തിയാകുമ്പോഴേക്കും ഭരണകൂടം സൃഷ്‌ടിച്ച വിദ്വേഷവും ഭിന്നിപ്പും രാജ്യത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Exclusive| ആര്‍എസ്എസ് മേധാവിയെ 'രാഷ്‌ട്രപിതാവെന്ന്' പ്രകീര്‍ത്തനം; വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് ഇമാം ഉമൈർ അഹമ്മദ് ഇല്യാസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.