ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്ന ജൂബിലി ഹില്‍സില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ 16337 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിആര്‍എസിന്‍റെ മാഗന്തി ഗോപിനാഥാണ് വിജയിച്ചത്.ജൂബിലി ഹില്‍സില്‍ വലിയ പ്രയാസമില്ലാതെ അസ്ഹറിന് ജയിക്കാനാകുമെന്ന് കരുതിയിരുന്നെങ്കിലും ഒവൈസിയുടെ എഐഎംഇഐഎം സ്ഥാനാര്‍ഥി മുഹമ്മദ് റഷീദ് ഫറസുദ്ദീന്‍ പിടിച്ച 7848 വോട്ട് നിര്‍ണായകമായി. (Telangana Assembly polls).
ബിജെപിയുടെ ലങ്കാല ദീപക് കുമാര്‍ 25866 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ എഐഎംഇഐഎം സ്ഥാനാര്‍ഥി മുഹമ്മദ് റഷീദ് ഫറസുദ്ദീന്‍ നാലാമതെത്തി. തെലങ്കാനയില്‍ 26 റൗണ്ട് വോട്ടെണ്ണലിനൊടുവിലാണ് ബി ആര്‍ എസ് സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്. (BRS's Maganti Gopnath In Jubilee Hills).
ശതകോടീശ്വന്മാരുടെ മണ്ഡലത്തിലെ സാധാരണകാര്‍ക്ക് മുഹമ്മദ് അസറുദ്ദീന്‍ നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കിയിരുന്നു. തെലങ്കാനയില്‍ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിപ്പെട്ട ഒരു മണ്ഡലമാണ് ജൂബിലി ഹില്‍സ്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അതിന്‍റെ സ്ഥാനാർഥി മുഹമ്മദ് റാഷിദ് ഫറസുദ്ദീന്‍ ഇവിടെ മത്സരത്തിന് ഇറങ്ങിയതാണ് അസറുദ്ദീന് തിരിച്ചടിയായത് (Mohammed Azharuddin In Jubilee Hills).
ഫറസുദ്ദീനെ മണ്ഡലത്തില്‍ തന്നെ മത്സരത്തിനിറക്കിയത് മുസ്‌ലിം വോട്ടര്‍മാരുടെ ഇടയില്‍ വിഭിന്നിപ്പുണ്ടാക്കാനും കോണ്‍ഗ്രസ് വോട്ടുകള്‍ പിടിക്കാനുമാണെന്നാണ് അസറുദ്ദീന്‍റെ പ്രതികരണം. 1992, 1996, 1999 ലോകകപ്പുകളില്‍ ടീമിന്‍റെ ക്യാപ്‌റ്റനായിരുന്നു മുഹമ്മദ് അസ്‌ഹറുദ്ദീന്‍. 2009ലാണ് ഉത്തർപ്രദേശിലെ മൊറാദാബാദില്‍ നിന്നും ലോക്‌സഭ സീറ്റിൽ നിന്നും വിജയിച്ച് രാഷ്‌ട്രീയ ജീവിതത്തിലേക്ക് ചുവടുവച്ചത് (Jubilee Hills constituency In Telangana).
കെസിആറിനെ പരിഹസിച്ച് മുഹമ്മദ് അസറുദ്ദീന്‍: തെലങ്കാനയിലെ ബിആര്‍എസ് മുഖ്യമന്ത്രി കെസിആറിനെ കഴിഞ്ഞ ദിവസം മുഹമ്മദ് അസറുദ്ദീന്‍ പരിഹസിച്ചിരുന്നു. മോശം ഭരണമാണ് കെസിആറിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭരണത്തിലെ വീഴ്‌ചകള്‍ കണക്കിലെടുത്ത് ഇവിടെ കോണ്‍ഗ്രസ് ഭരണത്തിലേറുമെന്നും അതിലൂടെ നല്ല ഭരണം കാഴ്‌ചവയ്‌ക്കാനാകുമെന്നും കോൺഗ്രസിന്‍റെ വിജയത്തിൽ തനിക്ക് ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് അസ്ഹർ പറഞ്ഞിരുന്നു.
മുഹമ്മദ് അസറുദ്ദീന്‍റെ വാഗ്‌ദാനങ്ങള്‍: ജൂബിലി ഹില്‍സില്‍ നിന്നും തന്നെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍റെ മണ്ഡലത്തിലെ ചേരികളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി തന്‍റെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അസറുദ്ദീന്‍ പറഞ്ഞിരുന്നു. ഡ്രൈനേജുകളെയും മോശം റോഡുകളെയും പരാമര്‍ശിച്ച അദ്ദേഹം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുമെന്നും പറഞ്ഞു. മാത്രമല്ല കല്യാണനഗർ, ബോറബണ്ട, ഹബീബ് ഫാത്തിമ നഗർ, കാർമിക് നഗർ എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്നും മുഹമ്മദ് അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
also read: ഹിന്ദി ഹൃദയം കീഴടക്കി താമര, മോദി തരംഗമെന്ന് ബിജെപി...ഇനി ലോക്‌സഭയിലേക്ക്...ബ്ലോക്കായി ഇന്ത്യ മുന്നണി