മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ച് ചായ വില്പനക്കാരൻ. മഹാരാഷ്‌ട്രയിലെ ബരാമതിയിൽ നിന്നുള്ള അനിൽ സാംബ്‌ഹജി എന്ന ചായക്കടക്കാരനാണ് മോദിക്ക് മണിയോർഡർ അയച്ചത്. മണിയോർഡറിനൊപ്പം ഒരു കത്തും അനിൽ പ്രധാനമന്ത്രിക്ക് അയച്ചു.
ALSO READ:രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
'നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ആദരവും ബഹുമാനവും ഉണ്ട്. അദ്ദേഹത്തിന് ഷേവ് ചെയ്യുന്നതിനായി എന്‍റെ സമ്പാദ്യത്തിൽ നിന്നും നൂറു രൂപ അയക്കുകയാണ്. ദരിദ്രരുടെ പ്രശ്നങ്ങൾ ദിനംതോറും വർധിച്ച് വരുന്ന ഈ മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതാണ് വഴി' എന്നായിരുന്നു അനിലിന്‍റെ വാക്കുകൾ.
കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഒക്കെയായി കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തെ തൊഴിൽ മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. ഇതിൽ അസ്വസ്ഥനായാണ് അനിൽ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.