ETV Bharat / bharat

Video| തീതുപ്പും കാറിന് പൂട്ടിട്ട് എംവിഡി; പിഴ ചുമത്തിയത് 50,000 രൂപ - രൂപമാറ്റം വരുത്തിയ കാര്‍ പിടിച്ചെടുത്ത് എംവിഡി

പഴയ ഹോണ്ട സിറ്റി വാഹനം ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയാണ് സൈലന്‍സറില്‍ നിന്നും തീപുറപ്പെടുവിക്കുന്ന രീതിയിലേക്ക് മാറ്റിയത്

modified car seized in malappuram video  മലപ്പുറം  എംവിഡി  പഴയ ഹോണ്ട സിറ്റി വാഹനം  തീതുപ്പും കാറിന് പൂട്ടിട്ട് എംവിഡി  മലപ്പുറം ഇന്നത്തെ വാര്‍ത്ത  malappuram todays news  മോട്ടോർ വാഹനവകുപ്പ് എൻഫോഴ്മെന്‍റ് വിഭാഗം  Department of Motor Vehicles Information Division  രൂപമാറ്റം വരുത്തിയ കാര്‍ പിടിച്ചെടുത്ത് എംവിഡി  modified car seized in malappuram
തീതുപ്പും കാറിന് പൂട്ടിട്ട് എംവിഡി; പിഴ ചുമത്തിയത് 50,000 രൂപ
author img

By

Published : Oct 18, 2022, 11:08 PM IST

മലപ്പുറം: സൈലൻസറിൽ നിന്ന് തീതുപ്പുന്ന വിധം രൂപമാറ്റംവരുത്തിയ കാർ പിടികൂടി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്മെന്‍റ് വിഭാഗം. കോളജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് വേണ്ടി നൽകിയിരുന്ന കാറായിരുന്നു ഇത്. 50,000 രൂപയാണ് എംവിഡി പിഴ ചുമത്തിയത്.

തീതുപ്പും കാറിന് 50,000 പിഴയിട്ട് എംവിഡി

വാഹനത്തിന്‍റെ ആർസിയും പിടിച്ചെടുത്തിട്ടുണ്ട്. കെഎല്‍ 17 പി 1432 എന്ന വാഹനത്തിനെതിരെയാണ് നടപടി. ഇന്‍സ്റ്റഗ്രാമിലെ റീൽസുകളില്‍ തരംഗം സൃഷ്‌ടിച്ച വാഹനമായിരുന്നു ഇത്. ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായതോടെ വെന്നിയൂരിലെ ഉടമയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥരുടെ നടപടി.

പഴയ ഹോണ്ട സിറ്റി വാഹനമാണ് എട്ട് തരത്തിൽ രൂപമാറ്റം ചെയ്‌തത്. മറ്റൊരു വാഹനത്തിലേക്ക് തീ പടരാനുള്ള സാധ്യത പോലും തള്ളിക്കളഞ്ഞാണ് നിരത്തിലിറക്കിയത്. എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ് സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ സജ്ജീകരിച്ചത്. സാധാരണ കാർ വാടകയ്ക്ക് നൽകുന്നതിന്‍റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ഈ വാഹനം വാടകയ്ക്ക് നൽകിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.